ആടിനെ മേക്കാൻ വനാതിർത്തിയില്‍ പോയ സ്ത്രീയെ കടുവ കടിച്ചുകൊന്നു. മൂർബന്ദ് സ്വദേശി ചിക്കി (48) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടോടെ ഇവരെ കാണാതാവുകയായിരുന്നു. ഇന്നാണ് മൃതദേഹം കണ്ടെത്തിയത്.
ആടുകളെ മേക്കുന്നതിന് വേണ്ടി വനാതിർത്തിയിലുള്ള കുന്നിൻപ്രദേശത്ത് പോയതായിരുന്നു ചിക്കി. ഇവിടെ നിന്ന് തിരിച്ചെത്താതിരുന്നതോടെ ബന്ധുക്കള്‍ ഏറെ നേരം തിരച്ചില്‍ നടത്തി. വിവരമൊന്നുമില്ലാതായതോടെ വനംവകുപ്പിനെയും അറിയിച്ചു.
തുടർന്ന് വനം വകുപ്പും നാട്ടുകാരും ബന്ധുക്കളുമെല്ലാം നടത്തിയ തിരച്ചിലിനൊടുവിലാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപത്തായി മൃതദേഹം കണ്ടെത്തിയത്. കാര്യമായ രീതിയില്‍ കടുവയുടെ ആക്രമണം നേരിട്ട നിലയിലായിരുന്നു മൃതദേഹം.
ബെംഗളൂരു: കര്‍ണാടകയില്‍ പോക്‌സോ കേസുകളില്‍ വര്‍ധനവുള്ളതായി കണക്കുകൾ. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ 26 ശതമാനത്തിന്റെ…
ബെംഗളൂരു: കര്‍ണാടക നായർ സർവീസ് സൊസൈറ്റി എംഎസ് നഗർ കരയോഗം സെപ്തംബര്‍ 2,3,4 തീയതികളിൽ ആർഎസ് പാളയയിലെ മന്നം മെമ്മോറിയൽ…
ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…
ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…