തിരുവനന്തപുരം: കഠിനംകുളം ആതിര കൊലക്കേസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ഇന്‍സ്റ്റാഗ്രാം സുഹൃത്തും കൊല്ലം ദളവാപുരം സ്വദേശിയുമായ ജോണ്സണ് ഔസേപ്പാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് വെഞ്ഞാറമൂട് സ്വദേശിനി ആതിരയെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കോട്ടയം കുറിച്ചിയില്‍ നിന്ന് ചിങ്ങവനം പോലീസാണ് ഇയാളെ പിടികൂടിയത്. വിഷം കഴിച്ചെന്ന സംശയത്തില്‍ ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോണ്സണ് മുമ്പ് ജോലി ചെയ്തിരുന്ന ഹോം സ്റ്റേയില്‍ നിന്നാണ് ഇയാളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഏഴാം തീയതി മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ഒരു വർഷമായി കൊല്ലപ്പെട്ട യുവതിയുമായി അടുപ്പത്തിലായിരുന്നു ജോണ്സണ്. ഇയാള്‍ക്ക് കൊല്ലപ്പെട്ട യുവതിയുമായി സാമ്പത്തിക ഇടപാടുമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആദ്യം ഒരു ലക്ഷത്തോളം രൂപ യുവതി ജോണ്സന് നല്‍കിയിരുന്നു.
കൃത്യത്തിന് മൂന്ന് ദിവസം മുമ്പ് 2500 രൂപ ജോണ്സണ് യുവതിയുടെ പക്കല്‍ നിന്നും വാങ്ങി. യുവതിയുടെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്താണ് ജോണ്സണ് കൂടുതല്‍ പണം തട്ടിയിരുന്നത്. ഒടുവില്‍ തന്റെ ഒപ്പം വരണമെന്ന് ജോണ്സണ് യുവതിയോട് ആവശ്യപ്പെട്ടു. ഇത് യുവതി വിസമ്മതിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചത്.
TAGS : ATHIRA MURDER
SUMMARY : Athira’s murder: Johnson Ousep arrested
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തില്‍( എസ്ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്പ് ഡെസ്കുകള്‍…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…