തിരുവനന്തപുരം: ആത്മകഥ വിവാദത്തില്‍ ഡിസി ബുക്‌സിനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍. ഡിസി ബുക്‌സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗം പിന്‍വലിക്കണമെന്നും ഖേദം പ്രകടിപ്പിക്കണമെന്നും അത് പരസ്യപ്പെടുത്തണമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. അഡ്വ. കെ വിശ്വനാണ് ഇപി ജയരാജന് വേണ്ടി വക്കീല്‍ നോട്ടിസ് അച്ചത്. അല്ലാത്തപക്ഷം സിവിൽ ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
‘ എന്റെ കക്ഷി തന്റെ ആത്മകഥയുടെ പണിപ്പുരയിലാണ്. അത് പൂര്‍ത്തികരിച്ച് അവര്‍ക്ക് പ്രസിദ്ധീകരണത്തിന് നല്‍കണമെന്ന് ആലോചന നടക്കുന്നതിന് ഇടയില്‍ തികച്ചും ദുഷ്ടലാക്കോട് കൂടിയും സമൂഹത്തില്‍ തെറ്റിദ്ധാരണ ധരിപ്പിക്കുന്നതിനും എന്റെ കക്ഷിയുടെ പേരില്‍ ഒരു ആത്മകഥ പ്രസിദ്ധികരിച്ചതായി മനസിലാക്കുന്നു. അത് എന്റെ കക്ഷി എഴുതിയത് അല്ല. എന്റെ കക്ഷിയുടെ അറിവോ സമ്മതമോ ഇല്ലാതെ ആത്മകഥയുടെ ഭാഗം എന്ന നിലയില്‍ ആയതിന്റെ പിഡിഎഫ് പുറത്തുവിട്ടത് കേരളത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ എതിരാളികള്‍ക്ക് ആയുധം നല്‍കുന്നതിന് വേണ്ടിയാണ്.ആത്മകഥയുടെ ഭാഗമായി എഴുതാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചത് അപലപീനയമാണ്. അത് സമൂഹത്തില്‍ എന്റെ കക്ഷിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചാണ്. ഇതേതുടര്‍ന്ന് ഏറെ അപരിഹാര്യമായ കഷ്ടനഷ്ടങ്ങളാണ് നേരിടുന്നത്. ഈ നോട്ടീസ് കിട്ടിയ ഉടനെ ആത്മകഥ എന്ന നിലയില്‍ ഡിസി ബുക്‌സ് പുറത്തുവിട്ട സര്‍വ പോസ്റ്റുകളും ആത്മകഥാ ഭാഗങ്ങളും പിന്‍വലിച്ച്് എന്റെ കക്ഷിയോട് നിര്‍വ്യാജം ഖേദപ്രകടനം നടത്തണമെന്ന് ഉൾപ്പടെയാണ് നോട്ടീസിൽ ഉള്ളത്.
നേരത്തെ ഡിജിപിക്കും ഇ പി ജയരാജൻ പരാതി നൽകിയിരുന്നു. ആത്മകഥ ഇനിയും എഴുതി പൂർത്തിയാക്കിയിട്ടില്ലെന്നും അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. മാധ്യമങ്ങൾ വഴി പുറത്ത് വന്നത് തെറ്റായ കാര്യങ്ങളാണ്. ആത്മകഥയുടെ പേരോ കവർ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്. ഡിജിപിക്ക് നൽകിയ പരാതിയിൽ പക്ഷെ ഇപി ജയരാജൻ ഡിസി ബുക്സിൻ്റെ പേര് പരാമർശിച്ചിരുന്നില്ല.
<BR>
TAGS : EP JAYARAJAN
SUMMARY : The Autobiography Controversy; E. P. sent a lawyer notice against DC Books
ബെംഗളൂരു: വയലാർ രാമവർമയുടെ സ്മരണാർത്ഥം അദ്ദേഹത്തിൻ്റെ ഗാനങ്ങളും കവിതകളും കോർത്തിണക്കി ഓൺസ്‌റ്റേജ് ജാലഹള്ളിയുടെ നേതൃത്വത്തിൽ ‘ഇന്ദ്ര ധനുസ്സ്' എന്ന പേരിൽ…
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്ഐആര്‍)ത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി കേരളം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന…
മുൻ പങ്കാളി ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക മാനസിക പീഡന ആരോപണങ്ങളുമായി നടിയും മോഡലുമായ ജസീല പർവീൺ. താൻ…
ബെംഗളൂരു: ഏറെ കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് യാഥാർത്ഥ്യമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച രാവിലെ…
ഇടുക്കി: മൂന്നാറിൽ വിനോദ സഞ്ചാരിയായ യുവതിയെ ടാക്സി ഡ്രൈവര്‍മാര്‍ തടഞ്ഞുവച്ച സംഭവത്തിൽ നടപടിയുമായി മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ ടാക്സി ഡ്രൈവർമാരായ…
ബെംഗളൂരു: കേരള സമാജം ബാംഗ്ലൂർ മാഗഡി റോഡ് സോൺ മലയാളം ക്ലാസുകൾക്ക് തുടക്കം കുറിച്ചു. കര്‍ണാടക രാജ്യോത്സവ-കേരള പിറവി ദിനാ…