കാസറഗോഡ്: നഴ്സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെ മൂന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥിനി പാണത്തൂര്‍ സ്വദേശിനി ചൈതന്യ (20) ആണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചൈതന്യയുടെ ആരോഗ്യനില ഗുരുതരമാണ്.
ഹോസ്റ്റല്‍ വാര്‍ഡനുമായുള്ള പ്രശ്‌നമാണ് സുഹൃത്ത് ആത്മഹത്യക്ക് ശ്രമിക്കാന്‍ കാരണമെന്ന് മറ്റ് വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. വാര്‍ഡന്റെ മാനസിക പീഡനമാണ് കാരണമെന്നും വാര്‍ഡനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് മന്‍സൂര്‍ ആശുപത്രിക്ക് മുന്നില്‍ വിദ്യാര്‍ഥിനികള്‍ പ്രതിഷേധം നടത്തി, കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന ആശുപത്രി അധികൃതരുടെ ഉറപ്പില്‍ അവസാനിപ്പിച്ചു. തിങ്കളാഴ്ച ഹോസ്റ്റല്‍ മാനേജമെന്റും വിദ്യാര്‍ഥിനികളുമായി ചര്‍ച്ച നടക്കും.
ഹോസ്റ്റല്‍ വാര്‍ഡന്‍ ചൈതന്യയെ മാനസികമായി തകര്‍ക്കുന്ന വിധത്തില്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞതായും സഹപാഠികള്‍ വെളിപ്പെടുത്തി.വാര്‍ഡനുമായുള്ള ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നാണ് വിദ്യാര്‍ഥിനികളുടെ ആരോപണം.
<BR>
TAGS : NURSING STUDENT | STRIKE | KASARAGOD
SUMMARY : Nursing student who tried to commit suicide is in critical condition; Allegedly due to mental torture by the warden
ബെംഗളൂരു: സുവർണ കർണാടക കേരള സമാജത്തിന്റെ സംസ്ഥാന ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. സംസ്ഥാന പ്രസിഡണ്ടായി എ ആർ രാജേന്ദ്രൻ ജനറൽ…
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…