ബെംഗളൂരു: യക്ഷഗാന അരങ്ങിലെ പ്രഥമ വനിതാ ‘ഭാഗവതയും’ (ഗായിക) കർണാടകയിലെ കലാരംഗത്ത് നാല് പതിറ്റാണ്ടുകളിലായി തിളങ്ങിനിന്ന വ്യക്തിത്വവുമായ കെ ലീലാവതി ബൈപ്പാടിത്തായ അന്തരിച്ചു. ശനിയാഴ്ച വൈകുന്നേരം മംഗളൂരു കൊളമ്പെയിലുള്ള വസതിയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു.
കാസറഗോഡ് മധൂര്‍ സ്വദേശിനിയാണ്. യക്ഷഗാന മദ്ദള വാദകനായ ഹരിനാരായണ ബൈപ്പാടിത്തായയാണ് ഭർത്താവ്. പ്രജാവാണി ഡിജിറ്റൽ വിഭാഗം എഡിറ്റർ അവിനാഷ് ബൈപ്പാടിത്തായ, ഗുരുപ്രസാദ ബൈപ്പാടിത്തായ എന്നിവർ മക്കളാണ്.
യക്ഷഗാനത്തിലെ ഗാനാലാപനം പുരുഷൻമാർ മാത്രം ഏറ്റെടുത്തിരുന്ന കാലത്താണ് ലീലാവതി ഈ രംഗത്തേക്ക് കടന്നു വരുന്നത്. വിവാഹശേഷം ഭർത്താവ് ഹരിനാരായണയോടൊപ്പം യക്ഷഗാന വേദികളിലേക്ക് അകമ്പടി പോകാൻ തുടങ്ങിയതോടെയാണ് ഗാനാലാപനത്തിലേക്ക് എത്തിച്ചേരുന്നത്. യക്ഷഗാനം പൊതുവേ മണിക്കൂറുകളോളം നിണ്ടുനിൽക്കുന്നതിനാൽ സ്ത്രീ കലാകാരികൾ അരങ്ങിലോ അണിയറയിലോ ഭാഗമാകുന്നത് അക്കാലത്ത് വിരളമായിരുന്നു. ഇതിന് മാറ്റം വരുന്നത് ലീലാവതിയുടെ വരവോടെയാണ്. ശ്രുതിമധുരമായ ആലാപനം കര്‍ണാടകയിലെ യക്ഷഗാന പ്രേമികള്‍ക്കിടയില്‍ ലീലാവതിക്ക് വന്‍ സ്വീകാര്യത ഉണ്ടാക്കി. പിന്നീട് നിരവധി സ്ത്രീകള്‍ ഈ രംഗത്ത് എത്തുന്നതിനും ലീലാവതി പ്രേരണയായി.
നിരവധി സ്ത്രീകളെ യക്ഷഗാന ആലാപനം ലീലാവതി പരിശീലിപ്പിച്ചിട്ടുണ്ട്. ധർമ്മസ്ഥല യക്ഷഗാന പരിശീലന കേന്ദ്രത്തിലും കട്ടീൽ, മൂടബിദിരെ, ബജ്പേ എന്നിവിടങ്ങളിൽ യക്ഷഗുരുവായും പ്രർത്തിച്ചിട്ടുണ്ട്.
2023-ൽ സംസ്ഥാന സര്‍ക്കാര്‍ കന്നഡ രാജ്യോത്സവ പുരസ്കാരം നല്‍കി ആദരിച്ചു. 2010-ൽ കർണാടക യക്ഷഗാന അക്കാദമി അവാർഡ്, 2015-ൽ മംഗളൂരു യൂണിവേഴ്‌സിറ്റി യക്ഷമംഗള അവാർഡ്, നുഡിസിരി അവാർഡ്, ഉല്ലാല റാണി അബ്ബാക്ക അവാർഡ്, കരാവളി ലേഖകിയറ അവാർഡ്, ഉഡുപ്പി പേജാവറ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
<BR>
TAGS : YAKSHAGANA
SUMMARY : The first female Yakshagana ‘Bhagavata’ K Leelavati Baipadittaya passed away
ചേർത്തല: സമീപത്തെ വീട്ടിൽ കളിക്കുന്നതിനിടയിൽ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. ചേർത്തല തെക്ക് പൊന്നാട്ട് സുഭാഷിന്റെയും സുബിയുടെയും മകൻ…
ബെംഗളൂരു: കേളി ബെംഗളൂരു വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പായസറാണി മത്സരം സംഘടിപ്പിച്ചു. 17 - ഓളം വിത്യസ്ത രുചികളോടെയുള്ള പായസ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡന്റായ കെ വി ജി നമ്പ്യാരുടെ സ്മരണാര്‍ത്ഥം നടത്തിയ ഒൻപതാമത് മലയാള കവിതാരചന മത്സരത്തിന്റെ…
കൊല്ലം: ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരനെ അധ്യാപകൻ ക്രൂരമായി മർദിച്ചു. കൊല്ലം ചാത്തനാംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം.…
ഡല്‍ഹി: നിതിൻ നബീന് ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ ചുമതലയേറ്റത്. നിലവില്‍ ബിഹാർ…
കോഴിക്കോട്: കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. കുന്ദമംഗലം മടവൂർ രാംപൊയില്‍ വെള്ളാരം കണ്ടിമലയിലാണ് സംഭവം. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി…