ബെംഗളൂരു: ചന്ദ്രനിൽ ജല തന്മാത്രകൾ കണ്ടെത്തിയ ഇന്ത്യയുടെ ആദ്യ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഡയറക്ടര്‍ ശ്രീനിവാസ് ഹെഗ്ഡേ അന്തരിച്ചു. വൃക്കസംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും നാളുകളായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 71 വയസായിരുന്നു.
മൂന്ന് പതിറ്റാണ്ടിലേറെ ഐഎസ്ആര്‍ഒയില്‍ പ്രവര്‍ത്തിച്ച ഹെഗ്‌ഡേ നിരവധി സുപ്രധാന ദൗത്യങ്ങളുടെ ഭാഗമായി.അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 2008ല്‍ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ ചാന്ദ്രയാന്‍ ദൗത്യം.
ഐഎസ്ആര്‍ഒയില്‍ നിന്നും വിരമിച്ചതിന് ശേഷം, ബെംഗളൂരു ആസ്ഥാനമായുള്ള സ്പേസ് സ്റ്റാർട്ട്-അപ്പ് ടീം ഇൻഡസുമായി ബന്ധപ്പെട്ട്. പ്രവര്‍ത്തിച്ചിരുന്നു. ഹെഗ്‌ഡെയുടെ മരണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു.
<br>
TAGS : SRINIVAS HEGDE | ISRO | CHANDRAYAAN
SUMMARY : Srinivas Hegde, director of the first Chandrayaan mission, passed away
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…