കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ലെന്ന് പരാതി. ലീല ധരിച്ചിരുന്ന സ്വര്‍ണമാലയും കമ്മലുകളും കാണാനില്ലെന്ന് കുടുംബം ആരോപിച്ചു.
മൃതദേഹത്തില്‍ നിന്നും കിട്ടിയത് സ്വര്‍ണവളകള്‍ മാത്രമാണ്. ഇവർ ധരിച്ചിരുന്ന സ്വര്‍ണമാലയും കമ്മലുകളും കാണാനില്ല. നാല് പവനോളം സ്വർണാഭരണങ്ങള്‍ കാണാതായതായി ലീലയുടെ സഹോദരന്‍ ശിവദാസന്‍ പറഞ്ഞു. സംഭവത്തില്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു.
സംഭവസ്ഥലത്തുനിന്ന് ലീലയെ ആശുപത്രിയിലെത്തിച്ചത് മകൻ ലിഗേഷും ബന്ധുക്കളുംകൂടിയായിരുന്നു. ആ സമയത്തൊക്കെ ശരീരത്തില്‍ ആഭരണങ്ങളുണ്ടായിരുന്നതായി ലീലയുടെ സഹോദരൻ ശിവദാസൻ പറയുന്നു. എന്നാല്‍, മെഡിക്കല്‍ കോളേജിലെ മോർച്ചറിയിലേക്ക് മൃതദേഹം മാറ്റുന്നതിനിടയില്‍ ആഭരണം നഷ്ടപ്പെട്ടതായാണ് ആരോപണം.
TAGS : LATEST NEWS
SUMMARY : Woman trampled to death by elephant complains of missing gold ornaments
കോഴിക്കോട്: ആയുര്‍വേദ ആശുപത്രിയില്‍ മാതാവിനൊപ്പം എത്തിയ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഡോക്ടര്‍ അറസ്റ്റിലായി. നാദാപുരം- തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആർ. അനില്‍. ആദ്യ ഘട്ടത്തില്‍ എഎവൈ…
കൊച്ചി: ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കില്‍ ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ…
തൃശൂർ: ആലുവയില്‍ അഞ്ച് വയസുകാരിയായ കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിന് ജയിലില്‍ മർദനം. വിയ്യൂർ സെൻട്രല്‍…
ന്യൂഡൽഹി: ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാവും. തെലങ്കാന സ്വദേശിയാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ്…
കൊച്ചി: പാലക്കാട് ശ്രീനിവാസൻ കൊലക്കേസിൽ ഹൈക്കോടതി നാല് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ചു. അന്‍സാര്‍, ബിലാല്‍, റിയാസ്, സഹീര്‍ എന്നിവര്‍ക്കാണ്…