Categories: KERALATOP NEWS

ആന എഴുന്നള്ളിപ്പ് മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി

എറണാകുളം: ഉത്സവങ്ങള്‍ക്കടക്കം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കർശന മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഇക്കാര്യത്തില്‍ ദേവസ്വങ്ങള്‍ പിടിവാശി ഉപേക്ഷിക്കണം.

ഉത്സവങ്ങളില്‍ ആനകളെ എഴുന്നളളിക്കുന്നത് ഒഴിവാക്കാനാകാത്ത മതാചാരമാണെന്ന് പറയാനാകില്ല. അകലപരിധി കുറയ്ക്കാൻ മതിയായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കാം. അഭിപ്രായ പ്രകടനങ്ങള്‍ പരിഗണിച്ച്‌ മാർഗനി‍ർദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.

ഹൈക്കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ പൂരാഘോഷം ചുരുക്കേണ്ടിവരുമെന്ന് തിരുവമ്ബാടി ദേവസ്വം പ്രതികരിച്ചു. ഒരാനപ്പുറത്ത് ശീവേലി പോലെ നടത്തേണ്ടി വരും. പുതിയ നിയന്ത്രണങ്ങള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കും. പൂരത്തിന്‍റെ ഭംഗിയും പ്രൗഡിയും ഇല്ലാതാവും. സർക്കാർ ഇടപെടല്‍ ഉണ്ടാകണം. തമിഴ്നാട്ടിലെ എല്ലാവരും ഒരുമിച്ച്‌ നിന്ന് ജല്ലിക്കെട്ടിന് അനുകൂല ഉത്തരവ് നേടിയെടുത്തു. കോടതിയെ എതിർക്കാനില്ല. ആചാരത്തെ അതിന്‍റേതായ രീതിയില്‍ കണ്ട് ഇളവുകള്‍ വേണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ ആവശ്യപ്പെട്ടു.

TAGS : HIGH COURT
SUMMARY : The High Court said that the guidelines for elephant breeding cannot be changed

Savre Digital

Recent Posts

‘കാന്താര 2’ വിന്റെ വിലക്ക് പിന്‍വലിച്ച്‌ ഫിയോക്ക്

കൊച്ചി: കാന്താര 2 വിന്റെ വിലക്ക് പിന്‍വലിച്ച്‌ ഫിയോക്ക്. കേരളത്തില്‍ സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് ഫിയോക്ക് അറിയിച്ചു. ചിത്രം ഒക്ടോബര്‍ 2ന്…

5 hours ago

നേപ്പാളില്‍ സുശീല കര്‍ക്കി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റു

കഠ്മണ്ഡു: നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിത്തിരിവായി. മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. നേപ്പാളിന്റെ…

5 hours ago

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഇടുക്കി: ഇടുക്കി വണ്ണപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പെട്രോള്‍ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. തൊടുപുഴയില്‍ നിന്നും വന്ന കാർ…

6 hours ago

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; പ്രത്യേക സംഘം അന്വേഷിക്കും

കൊച്ചി: സൗബിൻ ഷാഹിർ പ്രതിയായ മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. എറണാകുളം ഡിസിപി…

7 hours ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; പത്തുവയസുകാരി ചികിത്സയില്‍

മലപ്പുറം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം അരീക്കോട് സ്വദേശിയായ പത്ത് വയസുള്ള കുട്ടിക്കാണ് രോഗം…

7 hours ago

ഫെയ്മയുടെ ആഭിമുഖ്യത്തിൽ നാടകം ‘അന്തിത്തോറ്റം’ ബെംഗളൂരുവിൽ അരങ്ങേറുന്നു

ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസ് -ഫെയ്മ യുടെ മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സിംഗപ്പൂർ കൈരളീ…

7 hours ago