പാലക്കാട്: കപ്പൂര് പഞ്ചായത്തിലെ കൂനംമൂച്ചി തണ്ണീര്‍കോട് പാറക്കൽ പള്ളിക്കു സമീപം അനധികൃതമായി സൂക്ഷിച്ച അലോപ്പതി, ആയുർവേദ മരുന്നു ശേഖരം പിടികൂടി. ആയുർവേദ, യുനാനി ചികിത്സ നടത്തിയിരുന്ന പത്തിരിപ്പാല മണ്ണൂർ സ്വദേശിയുടെ താമസസ്ഥലത്തുനിന്നാണു മരുന്നുകൾ പിടിച്ചത്. ജില്ലാ ഡ്രഗ് ഇൻസ്പെക്ടറുടെ ഓഫിസിൽ ഇ–മെയിൽ വഴി ലഭിച്ച പരാതിയെ തുടർന്ന് സംസ്ഥാന ഡ്രഗ് കൺട്രോളറുടെയും അസിസ്റ്റന്റ് ഡ്രഗ് കൺട്രോളറുടെയും നിർദേശപ്രകാരമായിരുന്നു പരിശോധന. ഷെഡ്യൂൾ എച്ച് വൺ മരുന്നുകളും ആന്റിബയോട്ടിക് മരുന്നുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും.
യാതൊരു രേഖകളുമില്ലാതെയാണ് മരുന്നുകൾ സൂക്ഷിച്ചിരുന്നത്. ഡോക്ടറുടെ നിർദേശപ്രകാരം മാത്രം നൽകേണ്ട അതീവ ഗുരുതരമായ മരുന്നുകളാണ് പിടിച്ചെടുത്തവ. മാനസിക പ്രശ്നങ്ങൾക്ക് നൽകുന്ന മരുന്നുകളും ഉയർന്ന ഡോസിലുള്ള ആന്റിബയോട്ടിക്ക് മരുന്നുകളുമുൾപ്പെടെ ആറോളം ഇനം മരുന്നുകള്‍ പിടിച്ചെടുത്തവയിലുണ്ട്. ആയുർവേദ യുനാനി ചികിത്സയില്‍ ഇവ ഒരളവും കൂടാതെ ഉപയോഗിച്ച് രോഗികളുടെ അസുഖങ്ങള്‍ക്ക് പെട്ടന്ന് പരിഹാരം കാണുകയാണ് രീതി.
ചികിത്സ നടത്തിയിരുന്നയാൾ ചൊവ്വാഴ്ച ഇവിടെ നിന്നു പോയതായി പ്രദേശവാസികൾ പറഞ്ഞു. റൂമിലെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മരുന്നുകൾ. അലോപ്പതി മരുന്നുകൾ വിതരണം ചെയ്യാനുള്ള ലൈസൻസോ മരുന്നുകൾ വാങ്ങിയതിന്റെ ബില്ലുകളോ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും സ്ഥാപനത്തിലെ പ്രതിനിധികൾക്ക് ഹാജരാക്കാൻ ആയില്ല. സ്ഥാപനത്തിൻ്റെ വിവിധ ക്ലിനിക്കുകളിലും വ്യാപക പരിശോധന നടന്നു.
പാറക്കൽപള്ളി കമ്മിറ്റി ഭാരവാഹികളുടെയും നാട്ടുകാരുടെയും പരാതിയിലായിരുന്നു ജില്ലാ ഡ്രഗ് ഇൻസ്പെക്ടർമാരായ ഡി.ദിവ്യ, എ.കെ ലിജീഷ്, എ കെ ഷഫ്നാസ് എന്നിവർ അടങ്ങുന്ന സംഘം പരിശോധന നടത്തിയത്. ശനിയാഴ്ച അഞ്ചുമണി മുതൽ തുടങ്ങിയ പരിശോധന 10 മണി വരെ നീണ്ടുനിന്നു.
അതേസമയം വ്യാജവൈദ്യ ചികിത്സയ്ക്കപ്പുറം മന്ത്രവാദ ചികിത്സയും ഇവിടെ നടത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ചാലിശ്ശേരി പോലീസ് അറിയിച്ചു.
<br>
TAGS : PALAKKAD | ALLOPATHIC MEDICINE | UNANI MEDICINE
SUMMARY : Illegal stock of allopathic medicine seized at Ayurveda Unani Centre
കൊച്ചി: സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടൻ വിനായകനെ ചോദ്യം ചെയ്തു. കൊച്ചി സൈബർ പോലീസാണ് ചോദ്യം ചെയ്തത്.…
തിരുവനന്തപുരം: കേരളത്തിൽ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. കായിക യുവജന കാര്യാലയത്തിന് കീഴിലുള്ള സ്‌പോര്‍ട്‌സ് സ്‌കൂളിലാണ് ഒഴിവുകള്‍.…
കോട്ടയം: കോട്ടയം മാങ്ങാനത്ത് വീട് കുത്തി തുറന്ന് അമ്പതു പവൻ കവർന്നതായി പരാതി. മോഷണത്തിനു പിന്നില്‍ ഉത്തരേന്ത്യൻ സംഘമെന്ന് സ്ഥിരീകരിച്ച്…
ഗൂഡല്ലൂർ: തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. ഓവേലി ന്യൂ ഹോപ് സ്വദേശി മണി (60) ആണ് മരിച്ചത്.…
കൊച്ചി: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സോനയുടെ സുഹൃത്ത് റമീസ് പോലീസ് കസ്റ്റഡിയില്‍. റമീസിനെ കോതമംഗലം പോലീസ് ചോദ്യം…
തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതുസംബന്ധിച്ച് അന്ന്…