ബെംഗളൂരു: ആരോഗ്യപ്രവർത്തകരെ അധിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. രജിസ്റ്റേർഡ് മെഡിക്കൽ പ്രാക്റ്റീഷനേഴ്സ്, നഴ്സുമാർ, മെഡിക്കൽ വിദ്യാർഥികൾ, പാരാമെഡിക്കൽ സ്റ്റാഫ് എന്നിവരെ അധിക്ഷേപിക്കുന്നവർക്കെതിരെ നടപടിയെടുക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇതുസംബന്ധിച്ച ബിൽ സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചു.
നേരിട്ടോ അല്ലാതെയോ, സാമൂഹികമാധ്യമത്തിലൂടെയോ മറ്റ് മാർഗങ്ങളിലൂടെയോ അധിക്ഷേപിക്കുന്നതോ, ഔദ്യോഗിക സമയങ്ങളിൽ വീഡിയോ-ഓഡിയോ റെക്കോർഡിങ് ചെയ്യുന്നതോ കുറ്റകരമാണ്. 2024-ലെ കർണാടക മെഡിക്കൽ രജിസ്ട്രേഷൻ ബിൽ 2024 പ്രകാരമാണിത്.
വാക്കുകളിലൂടെയോ, പ്രവർത്തിയിലൂടെയോ അപഹസിക്കുക, താഴ്ത്തിക്കെട്ടുക, ശല്യപ്പെടുത്തുക, ഉപദ്രവിക്കുക, അധിക്ഷേപിക്കുക തുടങ്ങിയവയൊക്കെ ബില്ലിന്റെ പരിധിയിൽ പെടുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്ക് മൂന്നുമാസത്തെ തടവുശിക്ഷയോ പതിനായിരം രൂപവരെ പിഴയോ ലഭിക്കാമെന്നും ബില്ലിൽ വ്യക്തമാക്കി.
TAGS: KARNATAKA | MEDICOS
SUMMARY: Government to take stringent measures against crimes on medical practitioners
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…