Categories: KARNATAKATOP NEWS

ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആശങ്ക; സ്കൂൾ ഉച്ചഭക്ഷണത്തിൽ ചിക്കി വിതരണം നിർത്തിവെച്ചു

ബെംഗളൂരു: കുട്ടികളുടെ ആരോഗ്യത്തിന് ഹാനികാരകമാകുമെന്ന് ആശങ്കയെ തുടർന്ന് സ്കൂൾ ഉച്ചഭക്ഷണത്തിൽ ചിക്കി (നിലക്കടല മിഠായി) വിതരണം നിർത്തിവെച്ചു. ചിക്കിയുടെ അനുചിതമായ സംഭരണത്തെക്കുറിച്ചും കാലഹരണപ്പെട്ട ചിക്കികള്‍ വിതരണം ചെയ്യുന്നതിനെക്കുറിച്ചുമുള്ള ആശങ്കകള്‍ ഉയർന്നതോടെയാൻ നടപടിയെന്ന് സംസ്ഥാന സ്കൂൾ വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ധാര്‍വാഡിലെ ഡെപ്യൂട്ടി കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് തീരുമാനം. ഉച്ചഭക്ഷണ പദ്ധതി പ്രകാരം സ്‌കൂളുകളില്‍ ചിക്കിക്ക് പകരം മുട്ടയോ വാഴപ്പഴമോ നല്‍കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. കർണാടകയിലുടനീളമുള്ള സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 10 വരെയുള്ള ക്ലാസുകളിലുള്ള വിദ്യാർഥികൾക്ക് പോഷകാഹാര സപ്ലിമെന്റായി സർക്കാർ ചിക്കി, വാഴപ്പഴം, മുട്ട വിതരണം ചെയ്യുന്നുണ്ട്.

ശര്‍ക്കരയിലും പഞ്ചസാരയിലും നിര്‍മ്മിച്ച കടല മിഠായി (ചിക്കി) വിതരണം കുട്ടികളുടെ ആരോഗ്യത്തിനു ദോഷമാണെന്ന് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 1 മുതൽ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് മുമ്പ് ആഴ്ചയിൽ രണ്ടുതവണ പോഷകാഹാര സപ്ലിമെന്റുകൾ നൽകിയിരുന്നു. എന്നാൽ 2023 മുതലാണ് 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്കും സപ്ലിമെന്റുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. ഏകദേശം 60 ലക്ഷം കുട്ടികൾക്കാണ് ഉച്ചഭക്ഷണത്തോടൊപ്പം വാഴപ്പഴം, ചിക്കി, മുട്ട എന്നിവ നൽകുന്നത്.

TAGS: KARNATAKA
SUMMARY: Chikki dropped from midday meal scheme for schoolchildren

Savre Digital

Recent Posts

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…

13 minutes ago

തൃശ്ശൂരിൽ പോർവിളിയും സംഘർഷവും; സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്

തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…

38 minutes ago

വയോധികർക്കും ഭിന്നശേഷിക്കാർക്കും റേഷൻ ഉൽപന്നങ്ങൾ വീട്ടുപടിക്കൽ; തമിഴ്‌നാട്ടിൽ ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം

ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…

1 hour ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…

2 hours ago

യൂണിയൻ ബാങ്ക്; 250 വെൽത്ത് മാനേജർ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…

2 hours ago

ഓപ്പറേഷൻ ലൈഫ്: സംശയാസ്പദമായ 16,565 ലിറ്റർ വെളിച്ചെണ്ണ പിടികൂടി

തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…

2 hours ago