ബെംഗളൂരു: കാൻസറിൽ നിന്ന് രോഗമുക്തി നേടിയ വിവരം വെളിപ്പെടുത്തി കന്നഡ നടൻ ശിവരാജ് കുമാർ. യുഎസിലെ ചികിത്സയ്ക്ക് ശേഷം താൻ കാൻസർ വിമുക്തനായെന്ന് പുതുവത്സര സന്ദേശത്തിലാണ് താരം വെളിപ്പെടുത്തിയത്. ഫ്ലോറിഡയിൽവെച്ചായിരുന്നു നടന്ന ശസ്ത്രക്രിയ. കാൻസറിനോടുള്ള തൻ്റെ പോരാട്ടത്തിൽ പിന്തുണ നൽകിയ ആരാധകർക്കും കുടുംബാംഗങ്ങൾക്കും മെഡിക്കൽ ടീമിനും അദ്ദേഹം നന്ദി പറഞ്ഞു.
കഴിഞ്ഞ ഡിസംബറിൽ മിയാമി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽവച്ചായിരുന്നു ശിവരാജ്കുമാർ മൂത്രാശയ അർബുദത്തിന് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. തുടർന്ന് കീമോതെറാപ്പി ചെയ്തു. ചികിത്സയ്‌ക്കിടെ തന്നോടൊപ്പം നിന്നവർക്കും ഒപ്പമുണ്ടായിരുന്ന ഭാര്യ ഗീതയ്‌ക്കും അദ്ദേഹം നന്ദി പറഞ്ഞു. പൂർണ ശക്തനായി തിരിച്ചുവരുമെന്നും ശിവരാജ്കുമാർ കൂട്ടിച്ചേർത്തു.
TAGS: KARNATAKA | SHIVARAJ KUMAR
SUMMARY: Actor Shivaraj Kumar recovers from cancer
തിരുവനന്തപുരം: സർക്കാർ വാഹനങ്ങള്‍ക്കെല്ലാം ഇനി മുതല്‍ കെഎല്‍ 90 എന്ന രജിസ്‌ട്രേഷൻ സീരീസ്. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. കെ…
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക നീക്കം നടത്തി എസ്‌ഐടി. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തി. നേരത്തെ…
തിരുവനന്തപുരം: കെപിസിസിയില്‍ പുതിയ കോർ കമ്മിറ്റി. ദീപാദാസ് മുൻഷി കണ്‍വീനർ. 17 അംഗ സമിതിയില്‍ എ.കെ ആൻ്റണിയും. തിരഞ്ഞെടുപ്പ് ഒരുക്കം,…
ചെന്നൈ: അഹമ്മദാബാദ് ദുരന്തത്തില്‍ ഉള്‍പ്പെടെ ഉണ്ടായ നഷ്ടം നികത്താനും മുഖച്ഛായ മെച്ചപ്പെടുത്താനും ഉടമകളില്‍ നിന്നും സാമ്പത്തിക സഹായം തേടി എയര്‍…
ന്യൂഡല്‍ഹി: 2025-26 അധ്യയന വർഷത്തിലെ സിബിഎസ്‌ഇ 10, പ്ലസ് ടു ക്ലാസുകളിലെ പരീക്ഷകളുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 17 മുതലാണ്…
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വർണം കസ്റ്റംസ് അധികൃതർ പിടികൂടി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച…