കോടഞ്ചേരിയില്‍ ചികിത്സക്കെത്തിയ രോഗി ഡോക്ടറെ മർദിച്ചു. ഹോളി ക്രോസ് ആശുപത്രിയിലെ ഡോക്ടർ സുസ്മിത്തിനാണ് മർദനമേറ്റത്. വാഹനാപകടത്തില്‍ പരിക്കേറ്റാണ് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയത്.
ഡോക്ടർമാർ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പറഞ്ഞ് ഇയാള്‍ അസഭ്യ വർഷം നടത്തുകയായിരുന്നു. പിന്നാലെ സെക്യൂരിറ്റി ജീവനക്കാരെത്തി ഇയാളെ ഗേറ്റിന് പുറത്താക്കി. പതുങ്ങിയിരുന്ന ഇയാള്‍ ഡോക്ടർ ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങിയതോടെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
കല്ലുകൊണ്ട് ഉള്‍പ്പെടെ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 4 മണിക്ക് ഡോക്ടർമാർ ഉള്‍പ്പെടെയുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. യുവാവിനെതിരെ ഇതുവരെയും കേസെടുത്തിട്ടില്ല.
തിരുവനന്തപുരം: നേരിയ ആശ്വാസമായി സ്വർണവില താഴുന്നു. ഇന്നലെ ഉയർന്ന വിലയില്‍ നിന്നുമാണ് ഇന്ന് ചെറുതായി പിന്നോട്ട് പോയത്. ഇത് നേരിയ…
കൊച്ചി: നടൻ മമ്മൂട്ടി ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ല. വോട്ടർ പട്ടികയില്‍ പേര് ചേർത്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടിയും…
ഭോപ്പാൽ: മധ്യപ്രദേശിൽ 33 കെവി വൈദ്യുത ലൈനിൽ തട്ടി പരിശീലന വിമാനം തകർന്നു വീണു. പൈലറ്റിനും മറ്റൊരാൾക്കും പരുക്കേറ്റു. റെഡ്വാർഡ്…
കൊച്ചി: എറണാകുളം പാമ്പാക്കുട പഞ്ചായത്ത് 10-ാം വാര്‍ഡ് ആയ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഴഞ്ഞു വീണ് മരിച്ചു. സി.എസ്.ബാബു (59)…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ ഇന്ന് ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ കൃത്യം ഏഴ് മണിയോടെ…
ബെംഗളൂരു: നഗരത്തിലെ എസ്‌ജി പാളയത്ത് ഒരു കുടുംബത്തിലെ 3 പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തവരെക്കെരെ സെക്കന്റ് ക്രോസില്‍…