Categories: KERALATOP NEWS

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും അതിക്രമം; ചികിത്സക്കെത്തിയ രോഗി ഡോക്ടറെ മര്‍ദിച്ചു

കോടഞ്ചേരിയില്‍ ചികിത്സക്കെത്തിയ രോഗി ഡോക്ടറെ മർദിച്ചു. ഹോളി ക്രോസ് ആശുപത്രിയിലെ ഡോക്ടർ സുസ്മിത്തിനാണ് മർദനമേറ്റത്. വാഹനാപകടത്തില്‍ പരിക്കേറ്റാണ് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

ഡോക്ടർമാർ പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും മതിയായ ചികിത്സ ലഭിച്ചില്ലെന്ന് പറഞ്ഞ് ഇയാള്‍ അസഭ്യ വർഷം നടത്തുകയായിരുന്നു. പിന്നാലെ സെക്യൂരിറ്റി ജീവനക്കാരെത്തി ഇയാളെ ഗേറ്റിന് പുറത്താക്കി. പതുങ്ങിയിരുന്ന ഇയാള്‍ ഡോക്ടർ ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങിയതോടെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

കല്ലുകൊണ്ട് ഉള്‍പ്പെടെ ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 4 മണിക്ക് ഡോക്ടർമാർ ഉള്‍പ്പെടെയുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. യുവാവിനെതിരെ ഇതുവരെയും കേസെടുത്തിട്ടില്ല.

Savre Digital

Recent Posts

ബെമ ചാരിറ്റബിൾ സൊസൈറ്റി ഓണാഘോഷം

ബെംഗളൂരു: ബെമ ചാരിറ്റബിൾ സൊസൈറ്റി ഓണാഘോഷം  'പൊലിമ 2025' കൊത്തന്നൂർ സാം പാലസ്സിൽ നടന്നു. പ്രസിഡണ്ട് പവിത്രൻ. പി യുടെ…

7 minutes ago

ശക്തമായ മഴ: ഇടുക്കിയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തൊടുപുഴ: ശക്തമായ മഴയും കാറ്റുമുള്ളതിനാൽ ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളജുകൾക്കും അവധി ബാധകമാണ്.…

50 minutes ago

ഓടിക്കൊണ്ടിരിക്കെ കെഎസ്‌ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ചു; അപകടം ഒഴിവായത് തലനാരിഴക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ ടയര്‍ ഊരി തെറിച്ച്‌ തൊട്ടടുത്ത ഓടയിലേക്ക് വീണു. തിരുവനന്തപുരം നെടുമങ്ങാട് - എട്ടാംകല്ലിലാണ്…

2 hours ago

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ വയോധിക മരിച്ചു

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്‌ സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവരമ്പലം സ്വദേശിനി ഹബ്‌സ ബീവി (78)…

3 hours ago

ശബരിമല സ്വര്‍ണകൊള്ള; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ മോഷണ കേസില്‍ ഗൂഢാലോചന അന്വേഷിക്കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിഷയത്തില്‍ പുതിയ മറ്റൊരു കേസ് കൂടി…

3 hours ago

ഷെയിന്‍ നിഗം ചിത്രം ‘ഹാല്‍’ ശനിയാഴ്ച ഹൈക്കോടതി കാണും

കൊച്ചി: സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഹാല്‍ സിനിമ ഹൈക്കോടതി ശനിയാഴ്ച വൈകിട്ട് ഏഴ് മണിക്ക് കാണും. സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍…

4 hours ago