ബെംഗളൂരു: സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര നൽകുന്ന സംസ്ഥാന സർക്കാരിന്റെ ശക്തി പദ്ധതി പുരുഷന്മാരിലേക്കും വ്യാപിപ്പിക്കണമെന്ന് നിയമസഭാ സ്പീക്കർ യു.ടി. ഖാദർ. വൃക്ക സംബന്ധമായ അസുഖമുള്ള പുരുഷന്മാരെയും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അദ്ദേഹം കത്തയച്ചു.
മാർച്ചിൽ അവതരിപ്പിക്കാനിരിക്കുന്ന സംസ്ഥാന ബജറ്റിൽ, നിർദേശം ഉന്നയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശക്തി പദ്ധതി സംസ്ഥാനത്തെ ഏറ്റവും ജനപ്രിയ സംരംഭങ്ങളിലൊന്നാണ്. തുടക്കം മുതൽ നിരവധി ഗുണഭോക്താക്കൾ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. തുടക്കത്തിൽ സ്ത്രീകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നെങ്കിലും, ഇത് പുരുഷന്മാരിലേക്കും വ്യാപിപ്പിക്കണമെന്ന ആവശ്യം വർധിച്ചുവരികയാണ്. സംസ്ഥാനത്ത് ലക്ഷക്കണക്കിന് പുരുഷന്മാർ ദിവസവും ബസിൽ യാത്ര ചെയ്യുന്നുണ്ട്. ഇതിൽ പതിവായി ഡയാലിസിസ് ആവശ്യമുള്ള വൃക്ക സംബന്ധമായ അസുഖമുള്ളവരും ഉൾപ്പെടുന്നുണ്ട്.
ആഴ്ചയിൽ രണ്ടോ മൂന്നോ തവണ യാത്രാ ചെലവുകൾക്കായി ഗണ്യമായ തുക ചെലവഴിക്കുന്ന ഇത്തരക്കാർക്കും സൗജന്യ യാത്ര അനിവാര്യമാണ്. ഡയാലിസിസിന് വിധേയരാകുന്ന പുരുഷന്മാരെയും ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കുന്നതിനെക്കുറിച്ച് പരിഗണിക്കണമെന്ന് ആർടിഐ പ്രവർത്തകൻ സയ്യിദ് റഹ്മാൻ സമിൻ സ്പീക്കർക്ക് കത്തെഴുതിയതിനെ തുടർന്നാണ് നടപടി.
TAGS: KARNATAKA | SHAKTHI SCHEME
SUMMARY: Speaker writes to CM on free bus travel for men undergoing treatment
തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതുസംബന്ധിച്ച് അന്ന്…
കൊച്ചി: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി…
ചെന്നൈ: സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന് നേരെ വധഭീഷണി. കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്നാണ് ഭീഷണി.…
കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിൽപോയ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിമാനത്താവളങ്ങളിലേക്കാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്നലെയാണ്…
കൊല്ലം: ഷാർജയിലെ അതുല്യയുടെ മരണത്തില്‍ അമ്മയുടെ വിശദമായ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം. കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുകയാണ്. അമ്മ…
തൃശൂര്‍: തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി വീട്ടമ്മ. പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ 9 കള്ളവോട്ടുകൾ തങ്ങളുടെ…