Categories: KERALATOP NEWS

ആരോപണം അടിസ്ഥാനരഹിതം, ബ്ലാക്ക്മെയിലാണോ എന്ന് സംശയം, പെൺകുട്ടിയെ കണ്ടിട്ടില്ല, അന്വേഷണം നേരിടും; വാർത്താസമ്മേളനത്തില്‍ നിവിൻ പോളി

കൊച്ചി: തനിക്കെതിരായ ആരോപണങ്ങളെ തള്ളി നടൻ നിവിൻ പോളി. പരാതിക്കാരിയെ കണ്ടിട്ടില്ലെന്നും അറിയില്ലെന്നും നിവിൻ പോളി മാധ്യമങ്ങളോട് പറഞ്ഞു. അടിസ്ഥാനരഹിതമായ ആരോപണമാണ് തനിക്കെതിരെ ഉയർന്നത്. ഇത്തരം ആരോപണങ്ങൾ നേരിടുന്നത് ആദ്യമാണെന്നും നിയമത്തിൻ്റെ എല്ലാ വഴികളും സ്വീകരിക്കുമെന്നും നിവിൻ പോളി വാർത്താ സമ്മേളനത്തിൽ‌ വ്യക്തമാക്കി.

ഓടിയൊളിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് ഇന്ന് തന്നെ വാർത്താസമ്മേളനം വിളിച്ചത്. നിയമപരമായി പോരാടും. സിനിമയിൽ ഒരുപാട് ആരോപണങ്ങൾ വരുന്നുണ്ടെന്നും ആരെങ്കിലും പ്രതികരിച്ച് തുടങ്ങേണ്ടത് അനിവാര്യമാണെന്നും നിവിൻ പോളി പറഞ്ഞു. ശാസ്ത്രീയമായ എല്ലാ പഴുതടച്ച അന്വേഷണം നേരിടുമെന്ന് നടൻ വ്യക്തമാക്കി.

ഒരു മാസം മുമ്പ് പോലീസ് സ്റ്റേഷനിൽ നിന്ന് വിളിച്ചിരുന്നതായി നിവിൻ പറഞ്ഞു. ഇങ്ങനെ ഒരു പെൺകുട്ടിയെ അറിയില്ലെന്ന് മറുപടി നൽകിയിരുന്നതായും നിവിൻ പോളി വ്യക്തമാക്കി. അന്ന് ആരോപണം ഉന്നയിച്ചപ്പോൾ തന്നെ നിഷേധിച്ചിരുന്നുവെന്ന് നിവി‍ൻ പറഞ്ഞു. അന്നത്തെ എഫ്.ഐ.ആർ. പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഫോണില്‍ വിളിച്ച് വായിച്ചു കേൾപ്പിച്ചതാണ്. എനിക്കിതിനെക്കുറിച്ച് അറിയില്ല, നേരിട്ട് വരണമെങ്കിൽ വരാം എന്ന് തിരിച്ച് പോലീസിനോട് പറഞ്ഞപ്പോൾ അതിന്റെ ആവശ്യമില്ലെന്നായിരുന്നു അന്ന് പോലീസ് പറഞ്ഞത്. പരാതി ​വ്യാജമാണെന്ന് ബോധ്യപ്പെട്ടു. പരാതി കിട്ടിയപ്പോൾ അതിന്റെ നടപടിക്രമമായിട്ട് വിളിച്ച് ചോദിച്ചു എന്നായിരുന്നു പോലീസിന്റെ മറുപടി.

ഇപ്പോഴത്തെ ആരോപണങ്ങൾക്ക് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് നിവിൻ പോളി പറഞ്ഞു. പ്രതികളിൽ ഒരാളെ അറിയാം. അദ്ദേഹവുമായി അടുത്ത ബന്ധമില്ല, സാമ്പത്തിക സംബന്ധമായ കാര്യങ്ങൾ മാത്രമേ ഉള്ളൂവെന്ന് താരം വ്യക്തമാക്കി. ഒന്നാം പ്രതിയെ പറ്റി വിവരം ഇല്ലെന്നും ഈ സ്ത്രീയുടെ കാര്യങ്ങൾ ഒന്നുമറിയില്ലെന്നും നിവിൻ പറഞ്ഞു. കേസിലെ രണ്ടാം പ്രതിയായ നിർമാതാവ് എകെ സുനിലിനെ ​ദുബായിൽ വെച്ച് കണ്ടിരുന്നു. പിന്നെ കണ്ടിട്ടില്ലെന്ന് നിവിൻ പറയുന്നു.

എന്നെക്കൊണ്ടാവുന്ന രീതിയിൽ നിരപരാധിത്വം തെളിയിക്കും. എല്ലാവർക്കും ജീവിക്കണമല്ലോ. നാളെ ആർക്കെതിരെയും ആരോപണം വരാം. അവർക്കെല്ലാവർക്കും വേണ്ടിയാണ് ഞാനിത് സംസാരിക്കുന്നത്. ഏതന്വേഷണവുമായും സഹകരിക്കും. എനിക്കെതിരെയുള്ളത് മനഃപൂർവമായ ആരോപണമാണ്. ഇതിനുപിന്നിൽ ​ഗൂഢാലോചനയുണ്ട്. ബ്ലാക്ക്മെയിൽ ആണോ എന്ന് സംശയമുണ്ട്..

ഓഡിഷനുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ ആരോപണം ഉയർന്നപ്പോൾതന്നെ അതിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ഓഡീഷൻ നടന്നിട്ടില്ല എന്നായിരുന്നു സംവിധായകൻ ആ സമയത്ത് പറഞ്ഞത്.

ആരോപണം വ്യാജമെന്ന് തെളിയിക്കണം. ഇത്തരത്തിലുള്ള വ്യാജ ആരോപണങ്ങളെ തടയേണ്ടതുണ്ട്. ആരോപണങ്ങൾ കുടുംബത്തെ ബാധിക്കുന്നു. അതാണ് ഏറ്റവും വലിയ പ്രശ്നം. അവർ ഇപ്പോൾ എന്റെ കൂടെത്തന്നെ ഉണ്ട്. നിയമത്തിന്റെ ഏതറ്റം വരെ പോകാൻ പറ്റുന്നുവോ അതുവരെ പോകും. ഞാൻ പോരാടും. എനിക്കുവേണ്ടി മാത്രമല്ല, ഇതേപോലെ വ്യക്തിത്വത്തെ നശിപ്പിക്കാൻ തരത്തിൽ പരാതികളുയരാൻ സാധ്യതയുള്ളതിനെതിരേയാണ് പോരാട്ടം. ഈ യാത്ര തുടർന്നേ പറ്റൂ – നിവിൻ പോളി പറഞ്ഞു.
<BR>
TAGS : NIVIN PAULY
SUMMARY : The allegation is baseless, the girl has not been seen and will be investigated; Nivin Pauly at a press conference

Savre Digital

Recent Posts

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: എൻ.ഡി.എ സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചു

ഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പമെത്തിയായിരുന്നു പത്രികാസമര്‍പ്പണം.…

3 minutes ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 73880 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ 440 രൂപ…

43 minutes ago

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.…

2 hours ago

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കുനേരെ ആക്രമണം; യുവാവ് കസ്റ്റഡിയില്‍

ഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് ആക്രമണത്തില്‍ പരിക്ക്. ഇന്നുരാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഒരാള്‍ കരണത്തടിക്കുകയും…

2 hours ago

ഇന്ത്യക്കും ചൈനക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുന:രാരംഭിക്കാന്‍ തീരുമാനം

ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. ചൈനക്കും ഇന്ത്യയ്ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ എത്രയും വേഗം…

3 hours ago

പലിശക്കാരന്റെ ഭീഷണി; വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി

എറണാകുളം: പറവൂരില്‍ വീട്ടമ്മ പുഴയില്‍ ചാടി ജീവനൊടുക്കി. കോട്ടുവള്ളി സ്വദേശി ആശയാണ് മരിച്ചത്. മരണത്തിന് കാരണം വീട് കയറിയുള്ള ഭീഷണിയെന്ന…

3 hours ago