Categories: KERALATOP NEWS

ആരോ പറത്തിവിട്ട പട്ടം തിരുവനന്തപുരത്ത് ആറ് വിമാനങ്ങളുടെ വഴി മുടക്കി; നാലു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആറ് വിമാനങ്ങളുടെ വഴി മുടക്കി ആരോ പറത്തിവിട്ട പട്ടം. ഇന്നലെ വൈകീട്ട് മുട്ടത്തറ പൊന്ന പാലത്തിനടുത്തുള്ള റണ്‍വേയ്ക്കും വള്ളക്കടവ് സുലൈമാന്‍ തെരുവിനും ഇയ്ക്കുള്ള ഭാഗത്തായാണ് 200 അടി ഉയരത്തിലായി പട്ടം പറന്നത്. ഇതേ തുടര്‍ന്ന് രണ്ടു മണിക്കൂറോളം വ്യോമഗതാഗതം അലങ്കോലമായി.

എയര്‍പോര്‍ട്ട് ഓപ്പറേഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നിന്നു വിവരമറിയിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ പെട്ടന്ന് ഏകോപിപ്പിച്ച് വിമാനങ്ങള്‍ വഴി തിരിച്ചുവിടുകയായിരുന്നു. നാലു വിമാനങ്ങളെ വഴിതിരിച്ച് വിട്ടു. പുറപ്പെടാനൊരുങ്ങിയ രണ്ടു വിമാനങ്ങളുടെ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ബേയിലേക്ക് തിരിച്ചെത്തിച്ചു. രാജീവ് അക്കാദമിയുടെ പരിശീലനവിമാനത്തിന്റെ പറക്കലും നിര്‍ത്തിവെച്ചു.

4.20 നു മസ്‌കറ്റില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്, പിന്നാലെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ, ഡല്‍ഹിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ, ബെംഗളൂരുവില്‍ നിന്നെത്തിയ ഇന്‍ഡിഗോ വിമാനങ്ങള്‍ക്കാണ് ഗോ എറൗണ്ട് സന്ദേശം എയര്‍ ട്രാഫിക്ക് കണ്‍ട്രോളില്‍ നിന്നും നല്‍കിയത്. വൈകീട്ടോടെ ഹൈദരാബാദിലേക്കു പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ്, ബെംഗളൂരുവിലേക്ക് പോകേണ്ട ഇന്‍ഡിഗോ വിമാനങ്ങളാണ് പിടിച്ചിട്ടത്. വട്ടമിട്ടു പറന്ന വിമാനങ്ങള്‍ ഇതിനു ശേഷം ഓള്‍ സെയ്ന്റ്സ് ഭാഗത്തെ റണ്‍വേയിലൂടെ ഇറക്കി.

സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. വിമാനത്താവളത്തിലെ അഗ്നിരക്ഷാസേനയും ഏപ്രണിലെ ഉദ്യോഗസ്ഥരുമെത്തി റണ്‍വേയ്ക്ക് മുകളില്‍ പറക്കുന്ന പട്ടത്തിനെ അടിയന്തരമായി താഴെയിറക്കാന്‍ വലിയ ശ്രമം നടത്തി. അഗ്നിരക്ഷാ വാഹനത്തില്‍ നിന്ന് പട്ടം നില്‍ക്കുന്ന ഭാഗത്തേക്ക് ഉയരത്തില്‍ വെളളം ചീറ്റിച്ചു. വിമാനത്താവളത്തില്‍ പക്ഷികളെ തുരത്തിയോടിക്കുന്ന ബേര്‍ഡ് സ്‌കെയര്‍സ് ജീവനക്കാര്‍ പട്ടം ലക്ഷ്യമാക്കി റോക്കറ്റുകള്‍ അയച്ചുവെങ്കിലും ലക്ഷ്യം കാണാനായില്ല. വൈകിട്ട് 6.20 ഓടെ പട്ടം തനിയെ റണ്‍വേയിലേക്ക് പതിക്കുകയായിരുന്നു. പിടിച്ചിട്ട വിമാനങ്ങള്‍ രാത്രിയോടെ പുറപ്പെടുകയും ചെയ്തു.
<BR>
TAGS : TRIVANDRUM AIRPORT
SUMMARY : A kite flown by someone blocked the path of six planes; Four flights were diverted

 

 

Savre Digital

Recent Posts

ജനവാസ മേഖലയില്‍ കടുവ: വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളിലെ സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി

കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…

8 hours ago

പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് പിന്നില്‍ ലഷ്‌കര്‍; കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…

9 hours ago

ഇരപഠിത്തം പ്രകാശനം ചെയ്തു

ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…

9 hours ago

വായുമലിനീകരണം രൂക്ഷം; ഡൽഹിയില്‍ നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി

ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോ​ഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…

9 hours ago

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് രണ്ട് മരണം; ഒരാളുടെ നില ഗുരുതരം

കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…

10 hours ago

പാ​ല​ക്കാ​ട് ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു; നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​യ​ന്ത്ര​ണം

പാലക്കാട്‌: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…

10 hours ago