കൊച്ചി: ബഡായി ബംഗ്ലാവ് എന്ന ടിവി ചാനൽ പ്രോഗ്രാമിലൂടെ പ്രശസ്തയായ അവതാരകയും നടിയും സംരംഭകയുമായ ആര്യ വിവാഹിതയാകുന്നു. വിവാഹം നിശ്ചയിച്ച വാര്‍ത്ത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ബിഗ് ബോസ് സീസൺ രണ്ടിലെ താരം കൂടിയായ ആര്യ. ബിഗ് ബോസ് സീസണ്‍ ആറില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ഡിജെ സിബിനെ (സിബിൻ ബെഞ്ചമിൻ) ആണ് ആര്യ വിവാഹം കഴിക്കുന്നത്. ഡിജെയും കൊറിയോഗ്രാഫറുമാണ് സിബിൻ.
ഉറ്റസുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലക്ക് എന്നാണ് ആര്യ ചിത്രത്തിനൊപ്പം കുറിച്ചത്. ഞാൻ ഏറ്റവും വേഗത്തിലെടുത്ത തീരുമാനത്തിലൂടെ എന്റെ ജീവിതം ഏറ്റവും അവിശ്വസനിയവും മനോഹരവുമായ വഴിത്തിരിവിലെത്തി എന്നും ആര്യ ഇൻസ്റ്റയില്‍ കുറിച്ചു.
സിബിനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. തന്നെ തകർത്തു കഴിയുന്ന തരത്തിലുള്ള നിരവധി തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുള്ള ആളാണ് താനെന്നും അപ്പോഴേല്ലാം ഉപാധികളൊന്നും ഇല്ലാതെ തനിക്കൊപ്പം നിന്ന വ്യക്തിയാണ് ആര്യയെന്നും തന്റെ റയാൻ ആര്യയുടെ മകൾ ഖുഷി എന്നിവർക്കൊപ്പം ഒരിക്കലും അവസാനിക്കാത്ത കഥ എഴുതാൻ തുടങ്ങുകയാണെന്നും സിബിൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു. നിശ്ചയ വിവരം പങ്കുവച്ചുള്ള പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് സിബിനും ആര്യയ്‌ക്കും ആശംസകളുമായി എത്തിയത്. സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവരും ആശംസകള്‍ അറിയിച്ചു.
<br>
TAGS : ARYA-SIBIN BENJAMIN | ENGAGEMENT
SUMMARY : Arya is getting married: The groom is a Bigg Boss star, the star shares an engagement photo
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…