Categories: KERALATOP NEWS

ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസ്; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി

നർത്തകൻ ആർഎല്‍വി രാമകൃഷ്ണൻ നല്‍കിയ പരാതിയില്‍ നർത്തകി സത്യഭാമ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. പട്ടികജാതി -പട്ടികവർഗ വിഭാഗക്കാർക്ക് എതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന നെടുമങ്ങാട്ടുള്ള പ്രത്യേക കോടതിയാണ് സത്യഭാമയുടെ ജാമ്യാപേക്ഷ തള്ളിയത്.

ജാതി അധിക്ഷേപത്തില്‍ തിരുവനന്തപുരം കണ്ടോണ്‍മെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്.

മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു.

പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു. പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചുനില്‍ക്കാൻ കഴിയാത്ത സാഹചര്യം ചിലർ സൃഷ്ടിക്കുന്നതായും രാമകൃഷ്ണൻ കോടതിയെ അറിയിച്ചിരുന്നു.

The post ആര്‍ എല്‍ വി രാമകൃഷ്ണനെ അധിക്ഷേപിച്ചെന്ന കേസ്; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കോടതി appeared first on News Bengaluru.

Savre Digital

Recent Posts

താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗത പുനസ്ഥാപനം വൈകും

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. നേരത്തെയുള്ള മണ്ണും കല്ലും നീക്കുന്നതിനിടെയാണ് മണ്ണ് ഇടിഞ്ഞത്. ഒൻപതാം വളവിലെ വ്യൂ പോയിന്റിലാണ്…

17 minutes ago

കോട്ടയം നഗരസഭയിലെ രണ്ടുകോടിയുടെ തട്ടിപ്പ്; ഒരു വര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍

കൊല്ലം: കോട്ടയം നഗരസഭയിലെ കോടികളുടെ പെൻഷൻ തട്ടിപ്പില്‍ പ്രതി പിടിയില്‍. പ്രതി അഖില്‍ സി വര്‍ഗീസിനെ കൊല്ലത്ത് നിന്നാണ് വിജിലന്‍സ്…

40 minutes ago

കേരളസമാജം പൂക്കള മത്സരം സെപ്റ്റംബർ 14 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിക്കുന്ന പൂക്കള മത്സരം ഇന്ദിരാനഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിത്തില്‍ സെപ്റ്റംബര്‍ 14 ന്…

46 minutes ago

ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് അംഗീകാരം; പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം നടപ്പാക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കിയെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ‌. സബ്ജക്റ്റ് കമ്മിറ്റിയില്‍ കൂടി ഇതു പരിഗണിക്കേണ്ടതുണ്ടെന്ന് മുഖ‍്യമന്ത്രി…

57 minutes ago

വടകരയില്‍ ശാഫി പറമ്പിലിനെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ; കാറിൽ നിന്നിറങ്ങി പ്രതികരിച്ച് എം.പി

വടകര: വടകരയില്‍ ശാഫി പറമ്പില്‍ എം പിയുടെ കാര്‍ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. പ്രകോപനപരമായ മുദ്രാവാക്യം വിളിയുയർന്നതോടെ ശാഫി പറമ്പില്‍…

1 hour ago

ഹേമചന്ദ്രൻ കൊലക്കേസ്: മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി

കോഴിക്കോട്: സുല്‍ത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ കൊലക്കേസില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. കൊല്ലപ്പെട്ടത് ഹേമചന്ദ്രൻ തന്നെയെന്ന് ഡിഎൻഎ പരിശോധനയില്‍…

1 hour ago