ആലപ്പുഴ: സാമൂഹികമാധ്യമങ്ങളില്‍ ‘ചെകുത്താന്‍’ എന്നറിയപ്പെടുന്ന വ്‌ളോഗര്‍ അജു അലക്‌സിനെതിരേ നടിയുടെ പരാതി. നടി ഉഷ ഹസീനയാണ് ‘ചെകുത്താനെ’തിരേ പോലീസില്‍ പരാതി നല്‍കിയത്. വ്‌ളോഗറായ ‘ആറാട്ടണ്ണന്‍’ എന്ന സന്തോഷ് വര്‍ക്കി അറസ്റ്റിലായ കേസില്‍ പരാതിക്കാരായ നടിമാരെ അധിക്ഷേപിച്ചതിനാണ് വ്‌ളോഗര്‍ ചെകുത്താനെതിരേ നടി ഉഷ ഹസീന പോലീസില്‍ പരാതി നല്‍കിയത്. ആറാട്ടണ്ണനെതിരെ പരാതിപ്പെട്ടവരുടെ അവസ്ഥ കണ്ടല്ലോയെന്നും എത്രപേരാണ് പരാതി കൊണ്ടുപോയത്, എല്ലാവരും തീര്‍ന്നുപോകുമെന്നുമാണ് ചെകുത്താന്‍ യൂട്യൂബ് വീഡിയോയിലൂടെ വെല്ലുവിളിച്ചത്. ഇയാള്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ഉഷ ഹസീന ആലപ്പുഴ ഡിവൈഎസ്പിക്കാണ് പരാതി നല്‍കിയത്. പരാതിയും വീഡിയോയിലെ പരാമര്‍ശങ്ങളും പരിശോധിച്ച് തുടര്‍നടപടികള്‍ എടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
നേരത്തേ സാമൂഹികമാധ്യമങ്ങളിലൂടെ നടിമാര്‍ക്കെതിരേ അശ്ലീലപരാമര്‍ശം നടത്തിയതിന് സന്തോഷ് വര്‍ക്കിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവിധ നടിമാരുടെ പരാതിയിലാണ് സന്തോഷ് വര്‍ക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നിലവില്‍ റിമാന്‍ഡിലാണ്. ഇതിനിടെയാണ് സന്തോഷ് വര്‍ക്കിക്കെതിരേ പരാതി നല്‍കിയ നടിമാരെ അധിക്ഷേപിച്ച് വ്‌ളോഗര്‍ ‘ചെകുത്താന്‍’ എന്ന അജുഅലക്‌സ് സാമൂഹികമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്.
<BR>
TAGS : CHEKUTHAN | SANTHOSH VARKI
SUMMARY : Actresses who filed a complaint against ‘Arattanna’ were criticized: files complaint against Vlogger ‘Chekuthan’
പത്തനംതിട്ട: നഴ്‌സിങ് വിദ്യാർഥിനി അമ്മു സജീവൻ്റെ ദുരൂഹമരണത്തില്‍ കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. 2024 നവംബർ…
തിരുവനന്തപുരം: മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് സർക്കാരിന് ഉത്തരവാദിത്തമില്ലെന്ന് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സംസ്ഥാന സർക്കാർ ആരുമായും കരാർ…
തിരുവനന്തപുരം:എസ്‌ബിഐ ക്ലർക്ക് എന്നറിയപ്പെടുന്ന ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയില്‍സ്) തസ്തികയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)…
ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു..…
കണ്ണൂർ: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പോലീസ്. ടി.പി.ചന്ദ്രശേഖരൻ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ്…
കൊച്ചി: മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അംഗങ്ങള്‍ക്ക് പരസ്യ പ്രതികരണങ്ങള്‍ക്ക് വിലക്ക്. ആഭ്യന്തര വിഷയങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍…