Categories: TAMILNADUTOP NEWS

ആറുവര്‍ഷത്തിനുശേഷം തമിഴ്നാട്ടില്‍ ട്രെക്കിങ് പുനരാരംഭിക്കുന്നു

ആറുവര്‍ഷത്തിനുശേഷം തമിഴ്നാട്ടില്‍ ട്രെക്കിങ് പുനരാരംഭിക്കുന്നു. നാല്‍പ്പതു പാതകളാണ് ട്രെക്കിങ്ങിനായി തുറന്നു കൊടുക്കുന്നത്. ഈ മേഖലകളുടെ ഭൂപടം തയ്യാറാക്കി നാലുകോടി രൂപ ചെലവില്‍ പാതകളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയാണ്. ജൂലായിയില്‍ ബുക്കിങ് തുടങ്ങുന്ന രീതിയിലാണ് ജോലികള്‍ നടക്കുന്നതെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു.

നീലഗിരി, പൊള്ളാച്ചി, കോയമ്പത്തൂര്‍, കൊടൈക്കനാല്‍ തുടങ്ങിയ ഇടങ്ങളിലെ വനപാതകള്‍ ട്രെക്കിങ്ങിന് തുറന്നുകൊടുക്കുന്നവയില്‍ ഉള്‍പ്പെടുമെന്ന് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ശ്രീനിവാസ് ആര്‍. റെഡ്ഡി പറഞ്ഞു. 119 ട്രക്കിങ് പാതകളാണ് തുറന്നുകൊടുക്കാനായി കണ്ടെത്തിയത്. ഇതില്‍ ആദ്യഘട്ടത്തിലേതാണ് 40 എണ്ണം.

മറ്റുള്ള പാതകള്‍ ഘട്ടംഘട്ടമായി തുറക്കാനാണ് തീരുമാനമെന്നും ശ്രീനിവാസ് റെഡ്ഡി അറിയിച്ചു. 2018-ലാണ് തേനി ജില്ലയില്‍ ബോഡിനായ്ക്കന്നൂരിനു സമീപം കുരങ്ങണി മലനിരകളിലുണ്ടായ കാട്ടുതീയില്‍പ്പെട്ട് 23 പേര്‍ മരിച്ചത്. ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ചെന്നൈ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ 39 അംഗസംഘം മാര്‍ച്ച്‌ പത്തിന് ട്രക്കിങ്ങിനെത്തിയതായിരുന്നു.

TAGS : TAMILNADU | TOURISM
SUMMARY : Trekking resumes in Tamil Nadu after six years

Savre Digital

Recent Posts

മതവികാരം വ്രണപ്പെടുത്തല്‍; അര്‍മാന്‍ മാലിക്കിനും ഭാര്യമാര്‍ക്കും സമന്‍സ് അയച്ച് കോടതി

ചണ്ഡീ​ഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും ഭാര്യമാരായ പായല്‍, കൃതിക മാലിക് എന്നിവര്‍ക്കും സമന്‍സ്…

6 hours ago

വാട്സാപ്പ് ഓഡിയോ ക്ലിപ്പിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു, ഭാര്യയ്ക്ക് പരുക്ക്, മൂന്ന് പേര്‍ അറസ്റ്റിൽ

ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം വീട്ടിൽ കയറി വെട്ടിക്കൊന്നു.…

6 hours ago

ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഭാഗവതസത്ര വിളംബര യോഗം 17 ന്

ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത സമീക്ഷാ സത്രത്തിൻ്റെ ഭാഗമായി ശ്രീമദ് ഭാഗവത സത്ര…

6 hours ago

എടിഎമ്മിൽ കവർച്ച നടത്താൻ ശ്രമം; കള്ളനെ കൈയോടെ പിടികൂടി പോലീസ്

ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി പോലീസ്. കർണാടകയിലെ ബെല്ലാരിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.…

6 hours ago

തമിഴ്നാട് ​ഗവർണറിൽ നിന്ന് ബിരുദം സ്വീകരിക്കാതെ കോൺവൊക്കേഷൻ വേദിയിൽ വിയോജിപ്പ് അറിയിച്ച് പി.എച്ച്.ഡി വിദ്യാർഥിനി

ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി. മനോന്മണിയം സുന്ദരനാർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ മൈക്രോ…

7 hours ago

സവർക്കർ പരാമർശം: ജീവന് ഭീഷണിയുണ്ടെന്ന് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്‌സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ…

8 hours ago