ബെംഗളൂരു: ബെംഗളൂരുവിൽ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ. രാമമൂർത്തി നഗറിലെ ഹൊയ്സാല നഗറിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. ബീഹാർ സ്വദേശിയും നഗരത്തിൽ സെക്യൂരിറ്റി ഗാർഡുമായ അഭിഷേക് കുമാർ ആണ് പിടിയിലായത്.
പ്രതി ജോലി ചെയ്തിരുന്ന അപാർട്ട്മെന്റിനു സമീപം കളിക്കുകയായിരുന്ന കുട്ടിയെ മിഠായി നൽകാമെന്ന് പറഞ്ഞാണ് അഭിഷേക് കൂട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ സ്ഥലത്തെത്തിയ ശേഷം കുട്ടിയെ പീഡിപ്പിക്കുകയും പിന്നീട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.
കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. അഭിഷേക് മുമ്പും സമാനമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
TAGS: BENGALURU | MURDER
SUMMARY: Bihar native arrested for rape and murder of 6-year-old
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സര്‍ക്കാര്‍…
തൃശൂർ: കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ അനില്‍ അക്കരക്കെതിരേ പോലീസ് കേസെടുത്തു. സഞ്ചാര സൗകര്യം തടഞ്ഞെന്ന് ആരോപിച്ച് തൃശൂർ കുന്നംകുളം…
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്സണ് മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടക വീട്ടില്‍ മോഷണം. ഏകദേശം 20 കോടി രൂപ…
കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികർ ഉള്‍പ്പടെ ഏഴ് പേർക്ക് കടിയേറ്റു. അഞ്ചല്‍ ചന്തമുക്ക് ഭാഗത്താണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം…
കൊച്ചി: സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തില്‍ എത്തുന്നു.…
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ്…