തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശിന് ജയം. ലീഡ് നിലകൾ മാറിമറിഞ്ഞ ഇഞ്ചോടിഞ്ച് മത്സരത്തിൽ 1708 വോട്ടുകൾക്കാണ് പ്രകാശിന്റെ ജയം. എൽ.ഡി.എഫ് സ്ഥാനാർഥി വി. ജോയിയെയാണ് പരാജയപ്പെടുത്തിയത്. എൻ.ഡി.എ സ്ഥാനാർഥിയും കേന്ദ്ര മന്ത്രിയുമായ വി. മുരളീധരൻ മൂന്നാംസ്ഥാനത്താണ്. തുടർച്ചയായ രണ്ടാംതവണയാണ് അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്ന് ലോക്സഭയിലെത്തുന്നത്.
സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളെല്ലാം ഉച്ചയോടെ കൃത്യമായ ഫലസൂചന തന്നെങ്കിലും ആറ്റിങ്ങൽ അവസാന നിമിഷം വരെ സസ്പെൻസ് ഒളിപ്പിച്ചുനിർത്തി. ഒരു ഘട്ടത്തിൽ നേരിയ വോട്ടുകൾക്ക് ഇടത് സ്ഥാനാർഥി ഏറെ നേരം മുന്നിട്ടുനിൽക്കുകയും ചെയ്തു. എന്നാൽ, ഫോട്ടോഫിനിഷിൽ 1708 വോട്ടിന് അടൂർ പ്രകാശ് വിജയിക്കുകയായിരുന്നു.
ഇതോടെ സംസ്ഥാനത്ത് ഇടതുമുന്നണിയുടെ വിജയം ആലത്തൂരില്‍ മാത്രമായി ഒതുങ്ങി. 2019ല്‍ ആലപ്പുഴയില്‍ മാത്രം വിജയിച്ച എല്‍ഡിഎഫിന് ഇത്തവണയും സമാന വിധിയാണ് ജനം സമ്മാനിച്ചത്.
<BR>
TAGS : ELECTION 2024, KERALA NEWS, LATESH NEWS
SUMMARY :
ഡൽഹി: 2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സല്‍മാൻ ത്യാഗിയെ മണ്ടോളി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍…
ബെംഗളൂരു: കർണാടകയുടെ തീരദേശ, മലനാട് ജില്ലകളിൽ കനത്ത മഴ. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ, സുബ്രഹ്മണ്യ, കടബാ, പുത്തൂർ, ബണ്ട്വാൾ,…
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍. ആവശ്യമുന്നയിച്ച് തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഹർജി…
സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി വെല്‍ബിന്‍ മാത്യു ആണ് അറസ്റ്റിലായത്.…
കണ്ണൂര്‍: പയ്യന്നൂരിൽ പാചകവാതക ഏജൻസി ജീവനക്കാരനെ ആക്രമിച്ച് രണ്ടുലക്ഷം രൂപ കവർന്നു. ചെറുകുന്നിലെ അന്നപൂർണ ഏജൻസി ജീവനക്കാരനും പയ്യന്നൂർ റൂറൽ…
ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തില്‍ നിന്നും ഭൂമിയില്‍ തിരിച്ചെത്തിയ ശുഭാംശു ശുക്ല ഇന്ത്യയിലെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ച ആദ്യ…