Categories: KERALATOP NEWS

ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിനു ഇന്നു തുടക്കമാകും. രാവിലെ 10ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ 10 ദിവസത്തെ ഉത്സവം ആരംഭിക്കും. മാർച്ച് 13ന് ആണ് ആറ്റുകാൽ പൊങ്കാല. വിവിധ ദേശങ്ങളിൽ നിന്നും അലങ്കരിച്ച വിളക്കുകെട്ടുകളും ഇന്നു മുതൽ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും.

വൈകീട്ട് 6-ന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ പ്രമോദ് നിർവഹിക്കും. ആറ്റുകാൽ അംബാ പുരസ്‌കാരം ഡോ.കെ.ഓമനക്കുട്ടിക്ക് സമർപ്പിക്കും. 13-നാണ് പ്രശസ്തമായ പൊങ്കാല. പൊങ്കാല മഹോത്സവത്തിന്‍റെ അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്.

പൊങ്കാല ദിവസം കെഎസ്ആർടിസി 700 സർവീസുകൾ നടത്തും. പൊങ്കാല ഡ്യൂട്ടിയ്ക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ 120 പേരും പൊങ്കാല ഉത്സവത്തിന് ഏകദേശം ആയിരത്തോളം വനിതാ പോലീസുകാരെയും വിന്യസിക്കും. 179 സി.സി.ടി.വി ക്യാമറകൾ, ഒരു മെയിൻ കൺട്രോൾ റൂം കൂടാതെ സ്ത്രീകൾക്കുവേണ്ടി പ്രത്യേക കൺട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്.

അഞ്ച് ഡെഡിക്കേറ്റഡ് പാർക്കിങ് ഏരിയകളും വാഹന പരിശോധന പോയിന്റുകളും സജ്ജീകരിച്ചിട്ടുണ്ട്. പൊങ്കാല മഹോത്സവത്തിനിടയ്ക്ക് കാണാതാവുന്ന ആളുകളെ കണ്ടെത്തുന്നതിനും മെഡിക്കൽ എമർജൻസികൾ നേരിടുന്നതിനും പ്രത്യേക ശ്രദ്ധ നൽകും. ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും ഉണ്ടാകും. ഇത്തവണത്തെ പൊങ്കാലയ്ക്ക് ചരിത്രത്തിൽ ആദ്യമായി ഫയർ ആൻഡ് റസ്‌ക്യൂ വകുപ്പ് വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്. 450 ജീവനക്കാരെ വിന്യസിക്കുന്നതിൽ 50 പേർ വനിതകളാണ്.

മാർച്ച് 12ന് 6 മണി മുതൽ  13ന് വൈകിട്ട് 6 മണി വരെ ഡ്രൈ ഡേ കർക്കശമായി നടപ്പാക്കുമെന്ന് എക്സ്സൈസ് വകുപ്പ് അറിയിച്ചു. ആറ്റുകാൽ ക്ഷേത്രത്തിന് സമീപമായി എക്സ്സൈസ് കൺട്രോൾ റൂം തുറക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. അവിടെ വനിതാ ജീവനക്കാരെ ഉൾപ്പെടുത്തി ഭക്തജനങ്ങൾക്കുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ട്.
<BR>
TAGS : ATTUKAL PONGALA
SUMMARY : Attukal Pongala festival begins today

 

Savre Digital

Recent Posts

സെയ്‌ന്റ് ഫിലോമിന കോളേജില്‍ ക്രിസ്മസ് കേക്ക് ഒരുങ്ങുന്നു

ബെംഗളൂരു: മെെസൂരു സെന്‍റ് ഫിലോമിന കോളേജില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ മുന്നോടിയായി ക്രിസ്മസ് കേക്ക് നിര്‍മാണത്തിന് തുടക്കം കുറിച്ചു. കോളേജിലെ ടൂറിസം…

17 minutes ago

യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി; ഒരാഴ്ചയായി താമസിക്കുന്നത് ഒറ്റയ്ക്ക്, കൊലപാതകമാണോയെന്ന് സംശയം

ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…

9 hours ago

പ​ട്രോ​ളി​ങ്ങി​നി​ടെ കൊ​ക്ക​യി​ലേ​ക്ക് വീ​ണു; മ​ല​യാ​ളി സൈ​നി​ക​ന് വീ​ര​മൃ​ത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…

9 hours ago

എസ്ഐആർ; 99.5% എന്യുമറേഷന്‍ ഫോമും വിതരണം ചെയ്തു കഴിഞ്ഞെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…

9 hours ago

ബെംഗളൂരുവില്‍ 7 കോടിയുടെ എടിഎം കവർച്ച: 5.7 കോടി രൂപ പിടിച്ചെടുത്തു

ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…

9 hours ago

ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു

അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…

9 hours ago