ബെംഗളൂരു: കർണാടകയിലെ ആറ് ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ജൂൺ 3നു നടക്കും. വോട്ടെണ്ണൽ ജൂൺ 6നു നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
മൂന്ന് ഗ്രാജ്വെറ്റ്, മൂന്ന് ടീച്ചേർസ് മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ്. കർണാടക നോർത്ത്-ഈസ്റ്റ് ഗ്രാജ്വെറ്റ് മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡോ. ചന്ദ്രശേഖർ ബി. പാട്ടീൽ, കർണാടക സൗത്ത്-വെസ്റ്റ് ഗ്രാജ്വേറ്റ് മണ്ഡലത്തിൽ നിന്നുള്ള അയനുരു മഞ്ജുനാഥ, ബെംഗളൂരു മണ്ഡലത്തിലെ എ. ദേവഗൗഡ, കർണാടക സൗത്ത്-ഈസ്റ്റ് ടീച്ചേർസ് മണ്ഡലത്തിലെ ഡോ. വൈ. എ. നാരായണസ്വാമി, എസ്.എ.ൽ ഭോജെ എന്നിവർ വിരമിക്കുന്നതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
വിജ്ഞാപനം മെയ് 9ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മെയ് 16നും സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി മെയ് 20നുമാണ്. ജൂൺ 3ന് രാവിലെ 8 മുതൽ 4 വരെയാണ് വോട്ടെടുപ്പ്.
കോഴിക്കോട്: സുല്‍ത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ കൊലക്കേസില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. കൊല്ലപ്പെട്ടത് ഹേമചന്ദ്രൻ തന്നെയെന്ന് ഡിഎൻഎ പരിശോധനയില്‍…
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവ് ഉണ്ടായതായി പരാതി. കാട്ടാക്കട സ്വദേശിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തൈറോയ്ഡ് ഗ്രന്ഥി നീക്കം…
തിരുവനന്തപുരം: മുൻ എക്സൈസ് കമ്മീഷണർ മഹിപാല്‍ യാദവ് അന്തരിച്ചു. ബ്രെയിൻ ട്യൂമര്‍ ബാധിച്ച് ചികിത്സയിലിരിക്കെ ആണ് മരണം സംഭവിച്ചത്. പോലീസ്…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എം ആർ അജിത്കുമാറിന് ആശ്വാസം. കുറ്റവിമുക്തനാക്കിയ റിപ്പോർട്ട് റദ്ദാക്കിയ വിജിലൻസ് കോടതി ഉത്തരവ്…
ബെംഗളൂരു: ബെംഗളൂരുവിൽ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനും മുന്‍ ഗുണ്ടാ സംഘ തലവനുമായ ശിവപ്രകാശ് (40) എന്ന ബിക്ല ശിവ കൊല്ലപ്പെട്ട…
പാപ്പുവ ന്യൂ ഗിനിയയിൽ നിന്ന് ഓസ്കറിലേക്ക് ആദ്യമായി ഒരു ചിത്രമെത്തുകയാണ്. അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശസ്തനും മൂന്ന് തവണ ഇന്ത്യയുടെ…