Categories: KERALATOP NEWS

ആറ് ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക് തുടരും

കേരളത്തില്‍ ഉയർന്ന താപനില രേഖപ്പെടുത്തുമ്പോഴും സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകള്‍ക്കാണ് ഇന്ന് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരപ്രദേശങ്ങളിലും ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ആയതിനാല്‍ കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് മുതല്‍ ബുധൻ രാത്രി 11.30 വരെ 0.5 മുതല്‍ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.

മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. വ്യാഴാഴ്ചയോടെ വേനല്‍ മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ വ്യാപക മഴയാണ് പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കില്‍ എടുത്ത് വ്യാഴവും വെള്ളിയും കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

The post ആറ് ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക് തുടരും appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

‘തായ് പരദേവത’; കഥ വായനയും സംവാദവും ജൂലൈ 13 ന്

ബെംഗളൂരു: ബെംഗളൂരു ശാസ്ത്ര സാഹിത്യ വേദി സംഘടിപ്പിക്കുന്ന കഥ വായനയും സംവാദവും ജൂലൈ 13ന് വൈകുന്നേരം 3.30ന് ജീവൻഭീമ നഗറിലെ…

2 minutes ago

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നതില്‍ നിന്ന് പതഞ്ജലിയെ വിലക്കി ഡല്‍ഹി ഹൈക്കോടതി

ന്യൂഡൽഹി: രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ദില്ലി ഹൈക്കോടതി വിലക്ക്. ഡാബര്‍ കമ്പനി നല്‍കിയ പരാതിയിലാണ് ഹൈകോടതിയുടെ വിലക്കെന്നും പി.ടി.ഐ…

19 minutes ago

കോട്ടയം മെഡിക്കൽ കോളജിൽ തകർന്ന കെട്ടിടത്തിനടിയിൽ മണിക്കൂറുകൾക്ക് ശേഷം ഒരാളെ കണ്ടെത്തി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിക്കപ്പെട്ട പഴയകെട്ടിട ഭാഗം തകര്‍ന്നു തകര്‍ന്നുവീണ സംഭവത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ഒരാളെ കണ്ടെത്തി. ഒരു…

48 minutes ago

യാത്രയ്ക്കിടെ വിമാനത്തിന്റെ ജനാല ഇളകിമാറി; പരിഭ്രാന്തരായി യാത്രക്കാര്‍

മുംബൈ: യാത്രക്കാരെ പരിഭ്രാന്തിയിലാക്കി സ്‌പൈസ് ജെറ്റ് വിമാനത്തിൻ്റെ വിൻഡോ പാളിയിളകിയാടിയെന്ന് പരാതി. ഗോവയില്‍ നിന്ന് പൂന്നെയിലേക്ക് പോയ വിമാനത്തിലാണ് വിൻഡോയ്ക്ക്…

1 hour ago

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണു; മൂന്നുപേര്‍ക്ക് പരുക്ക്

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു. ആശുപത്രിയിലെ പതിനാലാം വാര്‍ഡ് ആണ് രാവിലെ 11 മണിയോടെ പൊളിഞ്ഞുവീണത്. മൂന്നുപേര്‍ക്ക്…

3 hours ago

മംഗളൂരുവിൽ ബസ് അപകടം: 14 വിദ്യാർഥികൾ ഉൾപ്പെടെ 25 പേർക്ക് പരുക്ക്

മംഗളൂരു: സൂറത്കല്‍ മധ്യയിൽ സ്വകാര്യ ബസുകൾ തമ്മിൽ നേര്‍ക്കുന്നേര്‍ കൂട്ടിയിടിച്ച് 14 വിദ്യാർഥികൾ ഉൾപ്പെടെ 25 പേർക്ക് പരുക്കേറ്റു. ബുധനാഴ്ച…

3 hours ago