Categories: KERALATOP NEWS

ആറ് ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക് തുടരും

കേരളത്തില്‍ ഉയർന്ന താപനില രേഖപ്പെടുത്തുമ്പോഴും സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകള്‍ക്കാണ് ഇന്ന് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരപ്രദേശങ്ങളിലും ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ആയതിനാല്‍ കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് മുതല്‍ ബുധൻ രാത്രി 11.30 വരെ 0.5 മുതല്‍ 1.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക.

മുന്നറിയിപ്പുള്ള പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്കുണ്ട്. വ്യാഴാഴ്ചയോടെ വേനല്‍ മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ വ്യാപക മഴയാണ് പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കില്‍ എടുത്ത് വ്യാഴവും വെള്ളിയും കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

The post ആറ് ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പ്; മത്സ്യബന്ധനത്തിന് വിലക്ക് തുടരും appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

തിരുവനന്തപുരം: ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സൂചന പണിമുടക്കും 22 മുതൽ…

3 hours ago

ചീഫ് സെക്രട്ടറിയെക്കുറിച്ച് ദ്വയാർഥ പ്രയോഗം ; ബിജെപി എംഎൽസിക്കെതിരെ കേസ്

ബെംഗളൂരു: കർണാടക ചീഫ് സെക്രട്ടറി ശാലിനി രജനീഷിനെക്കുറിച്ച് ദ്വയാർഥ പ്രയോഗം നടത്തിയ ബിജെപി എംഎൽസി എൻ. രവികുമാറിനെതിരെ വിധാൻ സൗധ…

3 hours ago

അപ്പാർട്മെന്റിലെ മഴക്കുഴിയിലെ അസ്ഥികൂടം ; കൊലപാതകമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്

ബെംഗളൂരു: ബേഗൂറിലെ അപ്പാർട്മെന്റിലെ മഴവെള്ളക്കുഴിയിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമല്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്. ലക്ഷ്മി ലേഔട്ടിലെ അപ്പാർട്മെന്റിൽ ജൂൺ 16നാണ്…

4 hours ago

ദേഹാസ്വാസ്ഥ്യം; ആരോഗ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കൊല്ലം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ…

4 hours ago

നോര്‍ക്ക റൂട്ട്‌സ് പ്രചരണ മാസാചരണം

ബെംഗളൂരു: കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സ് ലോകത്തെമ്പാടുമുള്ള പ്രവാസി കേരളീയര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിവിധ ഐഡി കാര്‍ഡുകളുടെ സേവനങ്ങള്‍ സംബന്ധിച്ച…

4 hours ago

മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം ഈസ്റ്റ്‌ സോൺ വനിതാ വിഭാഗം വിജനാപുര ലയൺസ് ക്ളബ്ബ്, ഫാർമ കമ്പനിയായ അബോട്ട് എന്നിവരുമായി സഹകരിച്ച്…

5 hours ago