ആലപ്പുഴ: കേരളത്തിൽ വിവിധയിടങ്ങളിലുണ്ടായ കനത്തമഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടം. ആലപ്പുഴയില്‍ തകഴിയില്‍ റെയില്‍വേ പാളത്തില്‍ മരം വീണതോടെ ട്രെയിനുകള്‍ വൈകി. തിരുവനന്തപുരം, എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകളാണ് വൈകിയോടുന്നത്.
ആലപ്പുഴം,കൊല്ലം, കോട്ടയം ഭാഗങ്ങളിലെ റെയില്‍വെ ട്രാക്കുകളിലും മരം വീണു. കൊല്ലത്തും ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. പുലർച്ചെയോടെ തീരദേശ പ്രദേശങ്ങളില്‍ ശക്തമായ കാറ്റ് വീശി. കൊല്ലം ഹാർബർ മേഖലയില്‍ ശക്തമായ കാറ്റ് വീശിയതോടെ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും കരയ്ക്ക് കയറ്റി.
പത്തനംതിട്ട പന്തളം ചേരിക്കലില്‍ മരം വീണു. കോട്ടയത്ത് മരം വീണ് വ്യാപക നാശം ഉണ്ടായിട്ടുണ്ട്. കോട്ടയം കെഎസ്‌ആർടിസി സ്റ്റാൻഡ്, പള്ളം, പുതുപ്പള്ളി, എംജി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് മരം വീണത്. തിരുവനന്തപുരത്ത് പൊന്മുടി – വിതുര റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
കെഎസ്‌ആർടിസി ബസ് ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്. ഫയർ ഫോഴ്സിൻ്റെ നേതൃത്വത്തില്‍ മരം മുറിച്ചു മാറ്റാനുള്ള ശ്രമം തുടരുകയാണ്. ഇടുക്കിയില്‍ കൊച്ചി – ധനുഷ്കോടി ദേശീയപാതയില്‍ വാളറയ്ക്ക് സമീപം ചീയപ്പാറയിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
TAGS : ALAPPUZHA NEWS | RAILWAY STATION | TREES
SUMMARY : A tree fell on the railway track in Alappuzha; Trains are late
പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…
ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…
ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…
ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…