ആലപ്പുഴ: ആലപ്പുഴ ആറാട്ട്പുഴയില്‍ വയാധികയെ തെരുവുനായ കടിച്ചുകൊന്നു. ആറാട്ടുപുഴ വലിയഴീക്കല്‍ അരയന്‍ ചിറയിയില്‍ കാര്‍ത്യായനി(81)യാണ് മരിച്ചത്. വീട്ടുമുറ്റത്ത് വച്ചായിരുന്നു ആക്രമണം. വയോധികയുടെ മുഖം നായ പൂര്‍ണമായും കടിച്ചെടുത്തതായി അയല്‍വാസികള്‍ പറഞ്ഞു. ഇന്ന് വൈകിട്ട് നാലോടെയാണ് സംഭവം.
എറണാകുളത്ത് ജോലി ചെയ്യുന്ന മകന്റെ തകഴിയിലെ വീട്ടിലെത്തിയതായിരുന്നു കാര്‍ത്യായനി. സംഭവം നടക്കുമ്പോള്‍ കാര്‍ത്ത്യായനി ഒറ്റക്കായിരുന്നു. കാര്‍ത്ത്യായനിക്ക് പരുക്കേറ്റത് ആദ്യം ആരും അറിഞ്ഞിരുന്നില്ല. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
<BR>
TAGS : STRAY DOG ATTACK
SUMMARY : Elderly woman bitten to death by stray dog in Alappuzha
കൊച്ചി: അന്തരിച്ച നടനും തിരകഥാകൃത്തുമായ ശ്രീനിവാസന്റെ സംസ്കാരം ഉദയംപേരൂരിലെ വീട്ടുവളപ്പിൽ നാളെ രാവിലെ പത്തിന്. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെയായിരിക്കും നടക്കുക.…
എറണാകുളം: ശബരിമല സ്വർണ്ണക്കവർച്ചയില്‍ ഇസിഐആർ രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ഇഡി. കൊച്ചി ഇഡി യൂണിറ്റ് ഡല്‍ഹിയിലെ ഇഡി ഡയറക്ടറേറ്റിന്…
ഡൽഹി: നിരവധി രാജ്യങ്ങളിലാണ് യൂട്യൂബ് സേവനങ്ങള്‍ക്ക് വ്യാപകമായ തടസ്സങ്ങള്‍ അനുഭവപ്പെട്ടത്. ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ഉപയോക്താക്കള്‍ യൂട്യൂബ്…
ഗുവാഹത്തി: അസമിലെ നാഗോൺ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ അപകടത്തിൽ എട്ട് ആനകൾ ചരിഞ്ഞു. ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ്…
ഇടുക്കി: മൂന്നാർ വീണ്ടും അതിശൈത്യത്തിന്റെ പിടിയിൽ. താപനില മൈനസിലേക്ക് എത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. നല്ലതണ്ണി,…
കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ…