Categories: KERALATOP NEWS

ആലുവയിലെ 4 വയസ്സുകാരിയുടെ കൊലപാതകം: പ്രതിയെ കസ്റ്റഡിയില്‍ വിട്ടു

എറണാകുളം: തിരുവാണിയൂരിലെ നാലു വയസ്സുകാരിയുടെ കൊലപാതകത്തില്‍ കുഞ്ഞിനെ പീഡിപ്പിച്ച പ്രതിയെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. മൂവാറ്റുപുഴ പോക്‌സോ കോടതിയാണ് കുട്ടിയുടെ ബന്ധുവിനെ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. ഉടന്‍ തന്നെ കുട്ടിയുടെ മാതാവിനെയും പ്രതിയെയും പോലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.

പുത്തന്‍ കുരിശ് പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് മൂവാറ്റുപുഴ പോക്‌സോ കോടതി കുട്ടിയുടെ പിതൃ സഹോദരനെ രണ്ടുദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്. തിങ്കളാഴ്ച വരെയാണ് കസ്റ്റഡി കാലാവധി. പീഡന വിവരം കുട്ടിയുടെ അമ്മയ്ക്ക് അറിയാമായിരുന്നു എന്നത് സ്ഥിരീകരിക്കുന്നതിനായി പോലീസ് വൈകാതെ ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ അമ്മ നിലവില്‍ ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലാണ്.

TAGS : LATEST NEWS
SUMMARY : Murder of 4-year-old girl in Aluva: Accused remanded in custody

Savre Digital

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ്: പുതുക്കിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു, 2.84 കോടി വോട്ടര്‍മാര്‍, 2798 പ്രവാസികൾ

തിരുവനന്തപുരം: തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു . ആകെ 2,84,46,762 വോട്ടര്‍മാരാണുള്ളത്. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് പുനര്‍വിഭജനത്തിന്…

12 minutes ago

ഹൊസൂർ കൈരളി സമാജം ഓണാഘോഷം ഇന്ന്

ബെംഗളൂരു: ഹൊസൂർ കൈരളി സമാജം ഓണാഘോഷം ‘ഓണനിലാവ് 2025’ ഹോട്ടൽ ഹിൽസ് മൂകാണ്ടപ്പള്ളിയിൽ ഇന്ന് രാവിലെ 7 മണി മുതല്‍…

20 minutes ago

പുട്ടപർത്തിയില്‍ നിന്ന് ബെംഗളൂരു വഴി തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിൻ

ബെംഗളൂരു: പുട്ടപർത്തി പ്രശാന്തി നിലയത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് ബെംഗളൂരു വഴി സ്പെഷ്യല്‍ ട്രെയിൻ അനുവദിച്ച് ദക്ഷിണ റെയില്‍വേ. സത്യസായി ബാബയുടെ…

41 minutes ago

അടിമാലിയിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു; ഗൃഹനാഥന് ദാരുണാന്ത്യം

അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയ്‌ക്കുസമീപം അടിമാലി കൂമ്പൻപാറയിൽ വീടിന്‌ മുകളിലേക്ക്‌ മണ്ണിടിഞ്ഞു ഗൃഹനാഥന് ദാരുണാന്ത്യം. വീടിനുള്ളില്‍ കുടുങ്ങിയ പ്രദേശവാസിയായ ബിജു ആണ് മരിച്ചത്.…

1 hour ago

ബെംഗളൂരുവില്‍ എൽപിജി സിലിണ്ടർ ചോർന്നതിനെത്തുടർന്നുണ്ടായ സ്ഫോടനത്തിൽ വയോധിക മരിച്ചു; നാല് പേര്‍ക്ക് പരുക്ക്

ബെംഗളൂരു: കെആർ പുരം ത്രിവേണി നഗറിൽ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വയോധിക മരിച്ചു. ശേഖര്‍ എന്നയാള്‍ താമസിക്കുന്ന വാടക…

9 hours ago

അമേരിക്കയില്‍ വാരാന്ത്യ പാര്‍ട്ടിക്കിടെ വെടിവെപ്പ്; രണ്ട് പേര്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് ഗുരുതര പരുക്ക്

വാഷിംഗ്ടണ്‍: അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ വാരാന്ത്യ പാര്‍ട്ടിക്കിടെ വെടിവെപ്പ്. സംഭവത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മാക്സ്റ്റണിലാണ് അക്രമം അരങ്ങേറിയത്. 13 പേര്‍ക്കാണ്…

10 hours ago