Categories: KERALATOP NEWS

ആലുവയില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി

ആലുവ തോട്ടക്കാട്ടുകരയിലെ നിർധന പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തില്‍ നിന്നും കാണാതായ മൂന്ന് പെണ്‍കുട്ടികളെയും കണ്ടെത്തി. തൃശ്ശൂരില്‍ നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികളുമായി പോലീസ് സംഘം ആലുവയിലേക്ക് തിരിച്ചു.

രാത്രിയാണ് പെണ്‍കുട്ടികള്‍ സ്ഥാപനത്തില്‍ നിന്നും ബാഗുമായി പുറത്ത് കടന്നത്. 15, 16, 18 വയസുള്ള കുട്ടികളായിരുന്നു ആരും അറിയാതെ രാത്രി പന്ത്രണ്ടരയോടെ പുറത്തേക്ക് പോയത്. മൂവരും പുറത്തേക്ക് പോകുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇന്ന് പുലർച്ചെ നാലരയോടെയാണ് കുട്ടികളെ കാണാതായ വിവരം സ്ഥാപനത്തിലെ അധികൃതർ അറിയുന്നത്.

തുടർന്ന് ആലുവ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. പ്രദേശത്തെ സിസി ടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചിരുന്നു. റെയില്‍വേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. ഇതോടെയാണ് പെണ്‍കുട്ടികളെ കണ്ടെത്താനായത്.

TAGS : ALUVA | GIRL | THRISSUR
SUMMARY : Three missing girls from Aluva have also been found

Savre Digital

Recent Posts

ഇന്ത്യൻ നേവിയില്‍ അവസരം; ഇപ്പോള്‍ അപേക്ഷിക്കാം

ന്യൂഡൽഹി: ഇന്ത്യൻ നേവിയില്‍ തൊഴില്‍ അവസരം. ട്രേഡ്സ്മാൻ സ്കില്‍ഡ് (ഗ്രൂപ്പ് സി, നോണ്‍ ഗസറ്റഡ്, ഇൻഡസ്ട്രിയല്‍) തസ്തികകളിലേക്കാണ് നിലവില്‍ അവസരം.…

28 minutes ago

കേളി വി.എസ് അനുസ്മരണം

ബെംഗളൂരു: കേരളത്തിന്റെ സമകാലിക യശസ്സിന് അടിത്തറ പാകിയ പോരാട്ടങ്ങളിൽ നിർണ്ണായക പങ്കുവഹിച്ച നേതാവായിരുന്നു വിഎസ് എന്നും അധിനിവേശശക്തികൾക്കെതിരായ പ്രതിരോധത്തിന്റെ ആൾരൂപമായി…

38 minutes ago

10000 രൂപ മോഷ്ടിച്ചു; ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണ കേസ്

കൊച്ചി: ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ മോഷണത്തിന് കേസെടുത്തു. ജിംനേഷ്യത്തില്‍ കയറി മോഷണം നടത്തിയതിനാണ് കേസ്. വിലപ്പെട്ട രേഖകളും പതിനായിരം…

1 hour ago

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: മൂന്ന് ദിവസത്ത ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റം. ഗ്രാമിന് 35 രൂപ കുറഞ്ഞ് 9,235 രൂപ എന്ന…

1 hour ago

വിദ്യാര്‍ഥിയുടെ കര്‍ണപടം അടിച്ച്‌ പൊട്ടിച്ച സംഭവം; ഹെഡ്മാസ്റ്റര്‍ക്കെതിരെ കേസെടുത്ത് പോലീസ്

കാസറഗോഡ്: അസംബ്ലിക്കിടെ വികൃതി കാണിച്ചെന്ന് ആരോപിച്ച്‌ കാസറഗോഡ് കുണ്ടംകുഴി ജിഎച്ച്‌എസ്‌എസിലെ പത്താം വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തില്‍ അധ്യാപകനെതിരെ…

2 hours ago

സുവർണ കൊത്തന്നൂർ സോൺ ഓണാഘോഷവും സമൂഹവിവാഹവും സെപ്‌തംബർ 21ന്

ബെംഗളൂരു: സുവർണ കര്‍ണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ്-വർണ്ണങ്ങൾ 2025" സെപ്‌തംബർ 21ന് കൊത്തന്നൂര്‍ സാം പാലസിൽ…

3 hours ago