കൊച്ചി: ആലുവയില്‍ 13 വയസുകാരനെ കാണാതായെന്ന് പരാതി. ആലുവ എസ്‌എന്‍ഡിപി സ്‌കൂള്‍ വിദ്യാര്‍ഥി തായിക്കാട്ടുകര കുന്നത്തേരി സ്വദേശി സാദത്തിന്റെ മകന്‍ അല്‍ത്താഫ് അമീനെയാണ് കാണാതായത്. സംഭവത്തില്‍ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായത്.
വീട്ടില്‍ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞാണ് കുട്ടി പുറത്തേക്ക് പോയത്. പിന്നീട് തിരികെ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. കുട്ടിയെ അലട്ടുന്ന യാതൊരു പ്രശ്‌നങ്ങളുമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. പോലീസ് ഫോണ്‍ കേന്ദ്രീകിരിച്ച് അന്വേഷണം നടത്തുകയാണ്.
നിലവില്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. കുട്ടി എവിടെയാണെന്ന് ഒരു സൂചനയും കിട്ടിയിട്ടില്ല. കുട്ടി ലഹരി മാഫിയയുടെ കയ്യില്‍ പെട്ടിട്ടുണ്ടോ എന്നതടക്കം പോലീസ് അന്വേഷിച്ചുവരികയാണ്. കുടുംബത്തിന്റേയും സ്‌കൂള്‍ അധികൃതരുടേയും മൊഴി പോലീസ് രേഖപ്പെടുത്തി.
TAGS : MISSING CASE
SUMMARY : 13-year-old boy goes missing in Aluva
ഡല്‍ഹി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസില്‍ ഏഴ് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.…
ആലപ്പുഴ: നടൻ പുന്നപ്ര അപ്പച്ചൻ (77) അന്തരിച്ചു. വീണ് പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. തലയിലെ ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം.…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനില്‍ മേയർ പദവി വാഗ്ദാനം ചെയ്താണ് തന്നെ മത്സരിപ്പിച്ചതെന്ന് വെളിപ്പെടുത്തി കൗണ്‍സിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ.…
ന്യൂയോര്‍ക്ക്: ആന്ധ്രാപ്രദേശില്‍ നിന്നുള്ള ദമ്പതികള്‍ അമേരിക്കയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചു. രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. പശ്ചിമ ഗോദാവരി ജില്ലയിലെ…
കൊച്ചി: കൊച്ചിയിലെ സിറ്റി യൂണിയന്‍ ബാങ്കുകളില്‍ ബോംബ് ഭീഷണി. ബാങ്കിന്റെ രണ്ട് ശാഖകളിലാണ് ഭീഷണി സന്ദേശം എത്തിയത്. ഉച്ചയ്ക്ക് സ്ഫോടനം…
പാലക്കാട്: ഒറ്റപ്പാലത്ത് ഇടതുമുന്നണി സ്ഥാനാർഥിയായി ഡോക്ടർ പി സരിനേ പരിഗണിക്കുമെന്ന് സൂചന. ഇക്കാര്യത്തില്‍ സിപിഎം സംസ്ഥാന തലത്തില്‍ നീക്കം നടത്തുന്നുവെന്ന…