Categories: KERALATOP NEWS

ആലുവ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ 19 വയസുകാരി പ്രസവിച്ചു

കൊച്ചി: ആലുവ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ 19 വയസുകാരി പ്രസവിച്ചു. ഒഡിഷ സ്വദേശിയായ പെണ്‍കുട്ടി ട്രെയിന്‍ ഇറങ്ങിയ ഉടന്‍ പ്ലാറ്റ്‌ഫോമില്‍ പ്രസവിക്കുകയായിരുന്നു. അമ്മയേയും കുഞ്ഞിനേയും കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഇരുവരും സുഖമായിരിക്കുന്നുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

പെണ്‍കുട്ടിയ്ക്ക് കലശലായ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഒഡിഷ സ്വദേശിയും ബന്ധുക്കളും ട്രെയിനില്‍ നിന്ന് ആലുവ സ്റ്റേഷനില്‍ ഇറങ്ങിയത്. കുറച്ചുനേരത്തിനുള്ളില്‍ പെണ്‍കുട്ടി പ്രസവിച്ചു. റെയില്‍വേ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് അമ്മയ്ക്കും കുഞ്ഞിനും പ്രാഥമിക പരിചരണം നല്‍കിയ ശേഷമാണ് ഡോക്ടേഴ്‌സിനെ വിവരമറിയിച്ചത്.

TAGS : LATEST NEWS
SUMMARY : 19-year-old woman gives birth on Aluva railway platform

Savre Digital

Recent Posts

കശ്മീരില്‍ സിആര്‍പിഎഫ് വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീർ: സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞു. മൂന്ന് സൈനികർക്ക് വീരമൃത്യു. 15 പേർക്ക് പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

29 minutes ago

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്; മൂന്ന് തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഓഗസ്റ്റ് 10ന്

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം ബോർഡിലെ 3 തസ്തികകളിലേയ്ക്കുള്ള പരീക്ഷ ഈ മാസം 10ന് നടക്കും. ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 2,…

2 hours ago

തനിക്കെതിരായ കേസ് റദ്ദാക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ച്‌ ശ്വേത മേനോൻ

കൊച്ചി: നടിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടി ശ്വേത മേനോൻ ഹൈക്കോടതിയെ സമീപിച്ചു. കൊച്ചി സെൻട്രല്‍ പോലീസ്…

2 hours ago

റെക്കോര്‍ഡ് തകര്‍ത്ത് സ്വര്‍ണക്കുതിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വർണ്ണവില ഉയർന്നു. പവന്റെ വില 75,200 രൂപയായാണ് ഉയർന്നത്.160 രൂപയുടെ വില വർധനവാണ് ഇന്നുണ്ടായത്. ഡോണള്‍ഡ്…

3 hours ago

ബസ് കാത്തുനിന്നവര്‍ക്ക് നേരെ ലോറി പാഞ്ഞു കയറി; രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: ബസ് സ്‌റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ലോറി…

4 hours ago

ഘാനയിൽ ഹെലികോപ്റ്റർ അപകടം; രണ്ട് മന്ത്രിമാർ ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടു

ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട്…

4 hours ago