Categories: TOP NEWS

‘ആവേശ’മായി രങ്കണ്ണന്റെ കരിങ്കാളി റീല്‍; വൈറലായി വീഡിയോ

ഫഹദ് ഫാസില്‍ നായകനായി എത്തിയ ആവേശം വമ്പന്‍ വിജയമായി മുന്നേറുകയാണ്. ഹൗസ് ഫുള്ളായാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. അതിനിടയിലാണ് ചിത്രത്തിന്റേതായ ഗ്ലിമ്ബ്‌സും മറ്റും സമൂഹ മാധ്യമങ്ങളില്‍ ട്രെൻഡിങ് ആവുന്നത്. ഫഹദിന്റെ രങ്കണ്ണൻ എന്ന കഥാപാത്രത്തിന്റെ ഇൻസ്റ്റഗ്രാം റീലും മറ്റും വലിയ രീതിയിലാണ് വൈറലാകുന്നത്.

ഈ റീല്‍സ് ചിത്രീകരിച്ചതിന്റെ പിന്നാമ്പുറ വിഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. ഷോട്ട് പൂർത്തിയാക്കിയ ഫഹദിനെ കയ്യടികളോടെ സെറ്റ് വരവേല്‍ക്കുന്നതും, ഫഹദിന്റെ അഭിനയം കണ്ട് ചിരി നിർത്താനാകാതെ നില്‍ക്കുന്ന അണിയറപ്രവർത്തകരും, തന്റെ പെർഫോമൻസ് കാണാൻ മോണിറ്ററിനരികിലെത്തുന്ന ഫഹദിനെയും വിഡിയോയില്‍ കാണാം.

അതേസമയം, ആവേശത്തിന്റേതായി പുറത്തിറങ്ങിയ പുതിയ ടീസറിലും ഇതേ റീല്‍സ് രംഗം ഉള്‍പ്പെടുത്തിയിട്ടുണ്ട്. രങ്കൻ ചേട്ടന്റെ കഴിവുകള്‍ സംയോജിപ്പിച്ച ഒരു ‘ടാലന്റ്’ ടീസർ എന്നായിരുന്നു വിഡിയോയുടെ ടൈറ്റിലില്‍ ഉണ്ടായിരുന്നത്. ഫഹദിന്റെ ആദ്യ സിനിമയായ കൈ എത്തും ദൂരത്തിലെ ‘പൂവെ ഒരു മഴമുത്തം’ എന്ന ഗാനമാണ് ഈ ടീസറില്‍ ഫഹദ് ആലപിക്കുന്നത്.

The post ‘ആവേശ’മായി രങ്കണ്ണന്റെ കരിങ്കാളി റീല്‍; വൈറലായി വീഡിയോ appeared first on News Bengaluru.

Savre Digital

Recent Posts

പുതുവത്സരത്തിൽ ഫുഡ് ഡെലിവറി മുടങ്ങുമോ?; ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ

കൊച്ചി: ഓൺലൈൻ ഡെലിവറി തൊഴിലാളികളുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ, ആമസോൺ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെ…

19 minutes ago

നിയന്ത്രണം വിട്ട ബസ് മതിലില്‍ ഇടിച്ചുകയറി; കുട്ടി മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

ബെംഗളൂരു: ഹുലിക്കൽ ഘട്ട് റോഡിൽ നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് ഒരു കുട്ടി മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും…

2 hours ago

സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ, അതിർത്തികൾ അടച്ചു

സന: തുറമുഖ നഗരമായ മുഖല്ലയ്ക്ക് നേരെയുണ്ടായ സൗദി അറേബ്യയുടെ ആക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു .ചൊവ്വാഴ്ചയാണ് മുകല്ലയ്ക്ക് നേരെ…

2 hours ago

അന്ധകാര നിർമ്മിതികളെ അതിജീവിക്കണം- കെ. ആർ. കിഷോർ

ബെംഗളൂരു: സത്യം മറയ്ച്ചു, പകരം വികാരം വിശ്വാസം ആചാരം എന്നിവയെ പ്രതിഷ്ഠിച്ചു വെറുപ്പും വിദ്വേഷവുംപ്രചരിപ്പിക്കുന്നഹൃദയശൂന്യമായ കാല ത്തെയാണ് "സത്യാനന്ത രകാല"മെന്നു വിവക്ഷിക്കപ്പെടുന്നതെന്നും,…

2 hours ago

ധർമടം മുൻ എംഎൽഎ കെ കെ നാരായണൻ അന്തരിച്ചു

കണ്ണൂര്‍: മുന്‍ ധർമടം എംഎല്‍എയും മുതിര്‍ന്ന സിപിഐഎം നേതാവുമായ കെ കെ നാരായണന്‍ അന്തരിച്ചു. 77 വയസായിരുന്നു. മുണ്ടലൂർ എൽപി…

2 hours ago

കോ​ഴി​ക്കോ​ട്ട് വ്യൂ ​പോ​യിന്റില്‍ നി​ന്നു വീ​ണ് യു​വാ​വ് മ​രി​ച്ചു

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ കാഴ്ചകൾ കാണാൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയ യുവാവ് വെങ്കുളത്ത് വ്യൂ പോയിന്റിൽനിന്നു വീണു മരിച്ചു. മലപ്പുറം മുണ്ടുപറമ്പ്…

3 hours ago