തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും ലോക ചാമ്പ്യന്മാരായ അർജന്റീന ടീമും കേരളത്തിൽ എത്തുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടന്ന് മന്ത്രി വി അബ്‌ദുറഹിമാൻ. അർജന്റീനയ്‌ക്കും നമുക്കും കളി നടത്തണമെന്നാണ് ആഗ്രഹം. സ്‌പോൺസർ പണമടയ്‌ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അർജന്റീന ടീമുമായി താനും ബന്ധപ്പെട്ടു. എന്തെങ്കിലും പ്രശ്നമുള്ളതായി അവർ പറഞ്ഞിട്ടില്ല, വരവ്
ഉപേക്ഷിച്ചിട്ടുമില്ല. പേമെന്റ് അവിടെയെത്തിയാൽ മറ്റ് തടസങ്ങളൊന്നുമില്ല. മന്ത്രി പറഞ്ഞു,
കേന്ദ്ര സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും മറ്റും അംഗീകാരമടക്കം വേണ്ട കാര്യങ്ങളാണിവ. അർജന്റീന ടീം മാനേജ്‌മെന്റ് ഇവിടെ വന്ന് വിവരങ്ങൾ കൃത്യമായി അറിയിക്കും. അടുത്തയാഴ്‌ച കൂടുതൽ വിവരങ്ങൾ പറയാം. എന്നാണ് കളിയെന്നത് അടക്കമുള്ള കാര്യങ്ങളറിയിക്കാൻ സംയുക്ത വാർത്താസമ്മേളനം നടത്തും. ഒക്ടോബറിലാണ് അവരുടെ ഇന്റർനാഷനൽ ബ്രേക്ക്. ആ സമയത്ത് കളി നടക്കുമെന്നാണ് പ്രതീക്ഷ. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലോ കൊച്ചിയിലോ മത്സരം നടത്താം. സ്റ്റേഡിയങ്ങളെക്കുറിച്ചും ആശങ്കയില്ല. മന്ത്രി പറഞ്ഞു.
<br>
TAGS: LIONEL MESSI, MINISTER V ABDHURAHIMAN, ARGENTINA
SUMMARY: Don’t worry, Messi and his team will come to Kerala, says minister
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള് ഡിസംബർ 22 മുതല്‍ സ്വീകരിച്ചു…
പത്തനംതിട്ട: ശബരിമലയില് കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ് ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…
ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്കിയത്.…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്ശിനിയെ നിയോഗിക്കാന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില് നിന്നുള്ള…
എറണാകുളം: മലയാറ്റൂരിലെ ചിത്രപ്രിയ (19) യുടെ കൊലപാതകത്തില് പ്രതി അലനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. പെണ്കുട്ടിയെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് തലക്കടിച്ചുകൊണ്ട്…
ന്യൂഡൽഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വികസിത് ഭാരത് - ഗാരന്റി ഫോർ റോസ്ഗാർ ആൻഡ്…