Categories: KERALATOP NEWS

ആശമാരുടെ സമരം; ഇന്ന് വീണ്ടും മന്ത്രിതല ചർച്ച, ട്രേഡ് യൂണിയനുകൾക്കും ക്ഷണം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ വേതന വര്‍ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ആശ വർക്കർമാരുമായി ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് ചർച്ച നടത്തും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ആരോ​ഗ്യമന്ത്രിയുടെ ചേംബറിലാണ് ചർച്ച. ആശ പ്രവർത്തകരെ കൂടാതെ സി.ഐ.ടി.യു. ഐ.എൻ.ടി.യു.സി. സംഘടനകളെയും മന്ത്രിതല ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

ആശമാരുടെ രാപകൽ സമരം 53 ദിവസത്തിലേക്കും നിരാഹാര സമരം 15 ദിവസത്തിലേക്കും കടക്കുകയാണ്. ഓണറേറിയം കൂട്ടുന്നതും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുന്നതും അടക്കമുള്ള ആവശ്യങ്ങളിൽ അനുകൂല തീരുമാനമെടുത്ത് ഉത്തരവിറക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് സമരസമിതിയുടെ നിലപാട്. മുന്‍പ് രണ്ടു വട്ടം സര്‍ക്കാരും സമരക്കാരും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും പ്രശ്‌നപരിഹാരത്തിനു കളമൊരുങ്ങിയിരുന്നില്ല.

കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി നടത്തിയ ചർച്ച ക്രിയാത്മകമായിരുന്നുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം വീണാ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചത്ആശാപ്രവര്‍ത്തകരുടെ ഇന്‍സെന്റീവ് കൂട്ടുന്നകാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കിയതായി മന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചെന്നും കേന്ദ്രമന്ത്രിക്ക് ഒരു നിവേദനം നല്‍കിയതായും വിവരമുണ്ട്. ഇത് കൂടാതെയാണ് ആശാവര്‍ക്കര്‍മാരുടെ സമരവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്.

7000 രൂപയിൽ നിന്ന് 21,000 രൂപയായി ഓണറേറിയം വർധിപ്പിക്കുക, വിരമിക്കുമ്പോൾ പെൻഷൻ അനുവദിക്കുക തുടങ്ങി ആറ് ആവശ്യങ്ങളുന്നയിച്ചാണ് ആശ പ്രവർത്തകർ സമരം ആരംഭിച്ചത്. ഇതിനിടെ വേതനത്തിന്റെ കുടിശ്ശിക തീർക്കാൻ സർക്കാർ തയ്യാറായി. തുടർന്ന് ഓണറേറിയം ലഭിക്കാന്‍ ആശമാര്‍ക്ക് ഏർപ്പെടുത്തിയിരുന്ന പത്ത് മാനദണ്ഡങ്ങളും ഒഴിവാക്കി. എന്നാലും വേതനം വർധിപ്പിക്കുക പോലുള്ള പ്രധാന ആവശ്യങ്ങള്‍ സർക്കാർ അംഗീകരിച്ചിട്ടില്ല. ചെറിയ രീതിയിൽ ഓണറേറിയം വർദ്ധനവിന് സര്‍ക്കാര്‍ തയ്യാറായേക്കുമെന്നാണ് സൂചന.
<BR>
TAGS : ASHA WORKERS STRIKE
SUMMARY : Asha workers protest. Ministerial discussion again today, trade unions also invited

Savre Digital

Recent Posts

ജയമഹൽ കരയോഗം കുടുംബ സംഗമം ഞായറാഴ്ച

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ജയമഹൽ കരയോഗത്തിന്റെ 36മത് കുടുംബ സംഗമം ജയമഹോത്സവം ഓഗസ്റ്റ് 24ന് യെലഹങ്കയിലെ…

8 minutes ago

പാലക്കാട് കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി

പാലക്കാട്‌: പാലക്കാട് വിളത്തൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പിതാവിന്റെ കയ്യില്‍നിന്ന് കുട്ടിയെ ബലമായി തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്നാണ് പരാതി. വിളത്തീര്‍…

9 minutes ago

വാഴൂര്‍ സോമന്‍ എംഎല്‍എ അന്തരിച്ചു

തിരുവനന്തപുരം: പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പി…

35 minutes ago

ലഹരി പരിശോധനക്കിടെ പോലീസിനെ ആക്രമിച്ച കേസ്; പി കെ ഫിറോസിന്റെ സഹോദരന് ജാമ്യം

കോഴിക്കോട്: ലഹരി പരിശോധനക്കിടെ കുന്ദമംഗലം സ്റ്റേഷനിലെ പോലീസ് ഓഫീസർ അജീഷിനെ ആക്രമിച്ച്‌ രക്ഷപ്പെടാൻ ശ്രമിച്ച കേസില്‍ പി കെ ഫിറോസിന്റെ…

45 minutes ago

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പോലിസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പോലിസിലും ബാലാവകാശ കമ്മീഷനിലും പരാതി നല്‍കി. ഗര്‍ഭഛിദ്രം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയതിലാണ് പരാതി. അഭിഭാഷകനായ ഷിന്റോ…

1 hour ago

അമീബിക് മസ്തിഷ്ക ജ്വരം; താമരശ്ശേരിയില്‍ മരിച്ച ഒമ്പത് വയസുകാരിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ ചികിത്സയിലിരുന്ന 7 വയസുകാരനും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരിച്ച ഒമ്പത് വയസുകാരി…

2 hours ago