തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാവർക്കർമാരുമായി ഇനി ചർച്ച നടത്തേണ്ട കാര്യമില്ലെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ആശാമാർക്ക് പറയാനുളളത് എല്ലാം കേട്ടു. കമ്മിറ്റി തീരുമാനവുമായി ഇനി മുന്നോട്ട് പോകുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ആശാമാർ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യാതെ നില്‍ക്കുന്നതിനാല്‍ അവരുമായി ഇനി ചർച്ചയ്ക്ക് സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.
എന്നാല്‍ 3000 രൂപയെങ്കിലും ശമ്പളം വർധിപ്പിക്കണെന്ന ആവശ്യം പോലും സർക്കാർ പരിഗണിച്ചില്ലെന്നാണ് ആശാമാർ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച ആരോഗ്യമന്ത്രിയുമായുളള മൂന്നാം വട്ട ചർച്ചയില്‍ സർക്കാർ നിലപാടിനൊപ്പം നിന്ന ട്രേഡ് യൂണിയനുകളുമായി ഇനി യോജിച്ച് സമരത്തിനില്ലെന്ന നിലപാടിലാണ് ആശാമാർ. സമരക്കാരുടെ ആവശ്യങ്ങള്‍ പഠിക്കുന്നതിന് കമ്മിറ്റി രൂപീകരിക്കാം എന്ന നിർദേശമാണ് സർക്കാർ മുന്നോട്ട് വച്ചത്.
എന്നാല്‍ ഓണറേറിയവും പെൻഷനും നല്‍കാൻ സർക്കാർ തീരുമാനിച്ചാല്‍ മതിയെന്നും അതിന് കമ്മിറ്റിയുടെ ആവശ്യ മില്ലെന്നുമായിരുന്നു സമരസമിതിയുടെ നിലപാട്. വിവിധ ട്രേഡ് യൂണിയനുകള്‍ ഒന്നിച്ചുള്ള സമരത്തിന് ഇനി തങ്ങളില്ലെന്ന് സമരസമിതി വ്യക്തമാക്കി. ആശാ വർക്കർമാർ നടത്തുന്ന സമരം 54-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിരാഹാര സമരം പതിനഞ്ചാം ദിവസവും തുടരുകയാണ്.
TAGS : LATEST NEWS
SUMMARY : No more talks with Asha: Minister Veena George
തിരുവനന്തപുരം: 2025ലെ കേരള പുരസ്‌കാരങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം.ആർ. രാഘവ വാര്യർക്കാണ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നാളെ വൈകിട്ട് 3.30 മുതൽ…
ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിലേക്കുള്ള…
ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…