Categories: KERALATOP NEWS

ആശാ സമരം ചർച്ച ചെയ്യാൻ വീണാ ജോർജ് നാളെ ഡൽഹിയിലേക്ക്

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയുമായുള്ള കൂടിക്കാഴ്‍ച്ചക്കായി ആരോഗ്യമന്ത്രി വീണാ ജോർജ് നാളെ രാവിലെ ഡൽഹിയിലേക്ക് പോകും. കേരളത്തില്‍ സമരം നടത്തുന്ന ആശ വര്‍ക്കേഴ്‌സ് നാളെ മുതല്‍ നിരാഹാര സമരം പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി ചര്‍ച്ച നടത്തുന്നത്. ആശമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചിട്ടുണ്ട്.  കേന്ദ്രം നല്‍കാനുള്ള കുടിശ്ശിക തുക നല്‍കണമെന്ന് ആവശ്യപ്പെടും. ഇന്ന് ആശമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.

ഇന്ന് ആശ വര്‍ക്കേഴ്‌സിന്റെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. തുക കൂട്ടില്ലെന്ന നിലപാട് സംസ്ഥാനത്തിനില്ലെന്നും ഇന്‍സെന്റീവ് വര്‍ധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. സന്നദ്ധപ്രവര്‍ത്തകര്‍ എന്ന നിര്‍വചനമടക്കം മാറ്റണമെന്നും ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് വിഷയത്തില്‍ പോസിറ്റീവ് നിലപാടാണ്. ആശമാര്‍ നിരാഹാര സമരത്തിലേക്ക് പോകുന്നത് നിര്‍ഭാഗ്യകരമെന്നും വീണ ജോര്‍ജ് പറഞ്ഞു.

ആശമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സ്വീകരിക്കാന്‍ കഴിയുന്ന എല്ലാ നടപടികളും സ്വീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഓണറേറിയം വര്‍ധിപ്പിക്കണം എന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും എന്നാല്‍ ഒറ്റയടിക്ക് മൂന്ന് ഇരട്ടി തുക കൂട്ടി നല്‍കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. ജനാധിപത്യപരമായ സമീപനം വേണമെന്ന് സമരക്കാരോട് അഭ്യര്‍ത്ഥിച്ചുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം നാളെ രാവിലെ പതിനൊന്ന് മുതല്‍ നിരാഹാരം ആരംഭിക്കുമെന്ന് ആശാമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.  ഇന്ന് രണ്ട് മണിക്ക് നടന്ന എൻ.എച്ച്.എം സ്റ്റേറ്റ് മിഷൻ ഡയരക്ടറുടെ നേതൃത്വത്തിലുള്ള ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചത്. ആവശ്യം അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന നിലപാടിലാണ് ആശമാർ.
<br>
TAGS : ASHA WORKERS STRIKE
SUMMARY : Veena George will go to Delhi tomorrow to discuss the Asha strike

Savre Digital

Recent Posts

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…

4 hours ago

മതപരിവർത്തന ആരോപണം; ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കുമെതിരെ ആക്രമണം

ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…

4 hours ago

സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടുന്നു; തുടരാൻ ആഗ്രഹമില്ലെന്ന് മാനേജ്മെന്റിനെ അറിയിച്ചതായി റിപ്പോർട്ട്

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…

5 hours ago

ചാമുണ്ഡി ഹിൽസിൽ കർണാടക ആർടിസി ബസ് മറിഞ്ഞു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…

5 hours ago

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…

6 hours ago

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു

തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…

6 hours ago