ബെംഗളൂരു: നഴ്‌സുമാരെന്ന വ്യാജേന ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നവജാതശിശുവിനെ കണ്ടെത്തി. കലബുര്‍ഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. കുഞ്ഞിനെ തട്ടികൊണ്ടുപോയ മൂന്ന് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. കലബുര്‍ഗി സ്വദേശികളായ ഉമേറ, ഫാത്തിമ, നസ്രിന്‍ എന്നിവരാണ് പിടിലായത്. സംഘത്തിന് കുട്ടിക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നഴ്സുമാരുടെ വേഷത്തിലെത്തിയ രണ്ട് സ്ത്രീകൾ കുഞ്ഞിനെ കടത്തിയത്. ചൊവ്വാഴ്ച പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം. ചിഞ്ചോളി സ്വദേശികളായ കസ്തൂരി-രാമകൃഷ്ണ ദമ്പതികളുടെ ആൺകുഞ്ഞിനെയാണ് യുവതികൾ തട്ടിക്കൊണ്ടുപോയത്.
കുഞ്ഞിനെ രക്തപരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് പറഞ്ഞ് രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ചാണ് കുഞ്ഞുമായി ഇവർ റൂമിൽ നിന്നും പുറത്തുകടന്നത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
TAGS: KARNATAKA | ARREST
SUMMARY: Abducted newborn baby found by police, three arrested
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം…
ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്‌ത്യൻ റൈറ്റേഴ്‌സ് ട്രസ്‌റ്റിൻ്റെ നേതൃത്വ ത്തിൽ സാഹിത്യ സംവാദം 17നു രാവിലെ 10.30നു കോർപറേഷൻ സർക്കിളിലെ ഹോട്ടൽ…
മലപ്പുറം: കോട്ടക്കലില്‍ ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ മരിച്ചു.…
ബെംഗളൂരു: ഭാര്യയുമായിഅവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി. പടിഞ്ഞാറൻ ബെംഗളൂരുവിലെ മച്ചോഹള്ളി ഡിഗ്രൂപ്പ് ലേഔട്ട്…
കൊച്ചി: കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. ചോദ്യം ചെയ്ത ശേഷം അറസ്റ്റ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാസറഗോഡ്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ…