ബെംഗളൂരു: ആശുപത്രിയിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെ തുടർന്ന് പത്തിലധികം നവജാത ശിശുക്കൾ ഗുരുതരാവസ്ഥയിൽ. ബിദറിലെ ബ്രിംസ് ആശുപത്രിയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയുണ്ടായ കനത്ത മഴയെ തുടർന്നാണ് വൈദ്യുതി ഷോർട്ട് സർക്യൂട്ട് ഉണ്ടായത്.
നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗം (എൻഐസിയു) വാർഡ് സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ ആറാം നിലയിലാണ് സംഭവം. താഴത്തെ നിലയിലെ ബാക്കപ്പ് ജനറേറ്ററിൽ വെള്ളം കയറിയതാണ് ഷോർട്ട് സർക്യൂട്ടിന് കാരണമായത്.
നവജാതശിശുക്കളെ ഓക്സിജൻ സിലിണ്ടറുകളുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. രക്ഷിതാക്കളും ബ്രിംസ് അധികൃതരും ജീവനക്കാരും ചേർന്നാണ് കുട്ടികളെ സർക്കാർ, സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയത്. ഏകദേശം എട്ടോളം നവജാത ശിശുക്കളുടെ നില അതീവഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.
TAGS: KARNATAKA | SHORT CIRCUIT
SUMMARY: 10 newborns critical after electrical short-circuit at BRIMS Hospital
കോഴിക്കോട്: കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.ഫാത്തിമ തഹ്ലിയ മല്‍സരിക്കും. കുറ്റിച്ചിറ വാർഡിൽ നിന്നാകും മത്സരിക്കുക. ലീഗിന്റെ വിദ്യാര്‍ഥി…
ബെംഗളൂരു: സ്കാനിങ്ങിനിടെ റേഡിയോളജിസ്റ്റ് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപണം. ആനേക്കലിലെ വിധാത സ്കൂൾ റോഡിലുള്ള…
കൊച്ചി: ശബരിമല സ്വർണക്കൊള്ളകേസില്‍ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ചൊവ്വാഴ്ച വരെയാണ് അറസ്റ്റ് തടഞ്ഞത്. ജയശ്രീയുടെ…
കൊച്ചി: കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ സിപിഐ വിട്ടു. സ്ഥാനാർഥി നിർണയത്തിൽ മതിയായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് അൻസിയ…
ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യോമസേനയുടെ പരിശീലക വിമാനം തകര്‍ന്നുവീണതായി റിപ്പോര്‍ട്ട്. ചെന്നൈയിലെ താംബരത്തിന് സമീപം പതിവ് പരിശീലന ദൗത്യത്തിനിടെ ഇന്ത്യൻ വ്യോമസേനയുടെ…
പട്ന: ബിഹാറിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എ ആയി മാറിയിരിക്കുകയാണ് 25കാരിയായ മൈഥിലി ഠാക്കൂർ. അലിനഗറില്‍ നിന്ന് ബിജെപി സ്ഥാനാർഥിയായി…