Categories: KERALATOP NEWS

ആശ്വാസം; നിപ നിരീക്ഷണത്തിലുള്ള ഏഴു പേരുടെ പരിശോധന ഫലം നെ​ഗറ്റീവ്

മലപ്പുറം: നിപ ബാധിച്ച് 14 കാരൻ മരിച്ച സംഭവത്തിന് പിന്നാലെ  പരിശോധിച്ച ഏഴ് പേരുടെയും സാമ്പിളുകൾ നെഗറ്റീവെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. അഡ്മിഷനിലുള്ള ഏഴ് പേരുടെ ഫലമാണ് നെഗറ്റീവ് ആയത്. അറുപത്തിയെട്ടുകാരന്റെ ഫലവും നെഗറ്റീവാണ്. ഏഴ് പേരിൽ ആറ് പേർ മഞ്ചേരി മെഡിക്കൽ കോളേജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളേജിലും നിരീക്ഷണത്തിലാണ്.

330 പേർ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ 68 പേർ ആരോഗ്യ പ്രവർത്തകരാണ്. 101 പേർ ഹൈ റിസ്‌ക് കാറ്റഗറിയിൽ ഉൾപ്പെടും. നെഗറ്റീവായ ഏഴ് പേരും ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരാണെന്നും മന്ത്രി അറിയിച്ചു. ആറ് പേർ കുട്ടിയുമായി നേരിട്ട് ബന്ധമുള്ളവരാണ്. ഒരാൾ കുട്ടിയുമായി ബന്ധമില്ലാത്തയാളാണ്. കുട്ടിയുടെ കുടുംബാംഗങ്ങൾക്ക് രോഗലക്ഷണങ്ങളില്ല. കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി വിപുലമായ റൂട്ട് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആശങ്കപ്പടേണ്ട സാഹചര്യമില്ല. ഗൈഡ് ലൈനുകൾ അനുസരിച്ചുള്ള പരിശോധന ഉറപ്പ് വരുത്തും. മസ്തിഷ്ക ജ്വരമുള്ള കേസുകൾ പരിശോധനക്ക് വിധേയമാക്കും. മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ മൃതദേഹം സംസ്കരിച്ചു. ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ പാലിച്ച് ഇന്നലെ വൈ​കീ​ട്ട് 7.30ഓ​ടെ ഒ​ടോ​മ്പ​റ്റ പ​ഴ​യ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ലാ​ണ് മ​റ​വു ചെ​യ്ത​ത്. മൃ​ത​ദേ​ഹം എ​ത്തി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി വ​ൻ പോ​ലീ​സ് സ​ന്നാ​ഹ​വും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും 30ഓ​ളം ട്രോ​മാ​കെ​യ​ർ വ​ള​ന്റി​യ​ർ​മാ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11.30ഓടെയാണ് മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അ​ഷ്മി​ൽ ഡാ​നി​ഷ് മരിച്ചത്. ഇതോടെ  സംസ്ഥാനത്ത് നിപ ബാധിച്ച് ആറ് വർഷത്തിനിടെ മരിച്ചവരുടെ എണ്ണം 21 ആയി.

<br>
TAGS : NIPAH | KERALA
SUMMARY : The test results of seven people under NIPHA surveillance are negative

Savre Digital

Recent Posts

ബെംഗളൂരുവിലെ ആറ് ആർടിഒ ഓഫീസുകളില്‍ ലോകായുക്ത പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർ‌ടി‌ഒ‌എസ്) കർണാടക ലോകായുക്ത ഒരേസമയം  നടത്തിയ റെയ്ഡുകളിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി.…

28 minutes ago

നായര്‍ സേവ സംഘ് സ്നേഹസംഗമം നാളെ

ബെംഗളൂരു: നായര്‍ സേവ സംഘ് കർണാടക കെആർ പുരം കരയോഗം സ്നേഹ സംഗമം നാളെ രാവിലെ 9 മണിമുതൽ രാമമൂർത്തി…

1 hour ago

മാലിയില്‍ അ‍ഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി; അല്‍–ഖ്വയ്ദ സംഘമെന്ന് സംശയം

മാ​ലി: പ​ശ്ചി​മാ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മാ​ലി​യി​ൽ അ​ഞ്ച് ഇ​ന്ത്യ​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. തോക്കുധാരികളാണ് ഇന്ത്യക്കാരെ ബലമായി കടത്തിക്കൊണ്ടുപോയതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എ​ന്നാ​ൽ,…

2 hours ago

തിരുവല്ലയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം; ഒരു മരണം

തിരുവല്ല: തിരുവല്ലയിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുറ്റപ്പുഴ സ്വദേശി റ്റിജു പി എബ്രഹാം ( 40…

2 hours ago

ഹൈകോടതി വിധി ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസെടുത്തു

തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം. കൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധിക്കപ്പെട്ട ചിത്രകാരി ജസ്ന സലീമിനെതിരെ…

3 hours ago

ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി; ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കശ്മീരി​ലെ കു​പ്‌​വാ​ര​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. നി​യ​ന്ത്ര​ണ രേ​ഖ​യി​ൽ സം​ശ​യാ​സ്പ​ദ​മാ​യ നീ​ക്ക​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ ന​ട​ത്തി​യ…

3 hours ago