കോഴിക്കോട്: ഇംഹാൻസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) ഡയറക്ടർ ഡോ.പി. കൃഷ്ണകുമാർ അന്തരിച്ചു. 63 വയസായിരുന്നു. ശനിയാഴ്ച രാവിലെ തൊണ്ടയാടുള്ള വസതിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. സംസ്‌കാരം തിങ്കളാഴ്ച കാലത്ത് ഒമ്പത് മണിയ്ക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ കൊടോളിപ്പുറത്താണ് ജനനം. വർഷങ്ങളായി കോഴിക്കോട്ടാണ് താമസം. പട്ടാന്നൂർ കെപിസി ഹൈസ്കൂളിൽ നിന്ന് എസ്എസ്എൽസിയും കോഴിക്കോട് ദേവഗിരി കോളജിൽ നിന്ന് പ്രീഡിഗ്രിയും ഡിഗ്രിയും പാസായി. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് പീഡിയാട്രിക്സിൽ ഡിസിഎച്ചും ഡിഎൻബിയും നേടി. വൈദ്യശാസ്ത്ര രംഗത്തെ അശാസ്ത്രീയതകൾ അവസാനിപ്പിക്കാനുള്ള വിദ്യാർഥി സമരത്തിൽ സജീവ പങ്ക് വഹിച്ചു. കോഴിക്കോട് കുതിരവട്ടം ആശുപത്രിയിലെ മനുഷ്യാവകാശങ്ങൾ ഉറപ്പുവരുത്താനുള്ള സമരവും പുരോഗമനപരമായ മാറ്റങ്ങൾക്ക് വഴിവെച്ചു.
കുട്ടികളിലെ മാനസിക വൈകാരിക പ്രശ്നങ്ങളിലുള്ള താൽപ്പര്യമാണ് സൈക്യാട്രിയിൽ എംഡി ചെയ്യാൻ പ്രേരണയായത്. മദ്രാസ് മെഡിക്കൽ കോളജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്തിലായിരുന്നു പഠനം. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പീഡിയാട്രിക്സ് വിഭാഗത്തിൽ അധ്യാപകനായി.
2006ലാണ് ഡോ. കൃഷ്ണകുമാർ ഇംഹാൻസ് ഡയറക്ടറായത്. ചുമതലയേൽക്കുന്ന സമയത്ത് വളരെ ചെറിയ സ്ഥാപനമായിരുന്നു ഇംഹാൻസ്. ഇന്ന് പിജി – പിഎച്ച്ഡി സെൻ്ററുകൾ വരെയുണ്ട്. ഇംഹാന്‍സിനെ സംസ്ഥാനത്തെ മാതൃകാ പഠനഗവേഷണ ചികിത്സാകേന്ദമാക്കിയതിനു പിന്നില്‍ ഡോ. പി.കൃഷ്ണകുമാറിന്റെ പ്രവര്‍ത്തനങ്ങളാണുള്ളത്.
സ്‌കൂള്‍ ഓഫ് ഫാമിലി ഹെല്‍ത്ത് ഡിസീസിലെ പ്രൊഫസര്‍ ഡോക്ടര്‍ ഗീത ഗോവിന്ദരാജാണ് ഭാര്യ. മകന്‍: അക്ഷയ് (എന്‍ജിനീയര്‍, അമേരിക്ക).
<BR>
TAGS : OBITUARY
SUMMARY : Imhans Director Dr. P. Krishnakumar passed away
ബെംഗളൂരു: മാണ്ഡ്യയിൽ ബൈക്ക് നിയന്ത്രണം വിട്ട് സ്കൈവാക്കിന്റെ തൂണിൽ ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. മാണ്ഡ്യ ഉദയഗിരിയിലെ ഡാനിയേൽ (20)…
ന്യൂയോര്‍ക്ക്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനെതിരെ യുഎന്നില്‍ പ്രതിഷേധം. ഗാസയിലെ സൈനിക നടപടിയെത്തുടര്‍ന്ന് അന്താരാഷ്ട്ര ഒറ്റപ്പെടലുകള്‍ക്കിടയിലാണ് നെതന്യാഹു യുഎന്‍ പൊതുസഭയില്‍…
റായ്പുര്‍:ഛത്തീസ്ഗഡില്‍ സ്വകാര്യ സ്റ്റീല്‍ പ്ലാന്റിലെ ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് ആറ് തൊഴിലാളികള്‍ മരിച്ചു. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പുരിലെ സില്‍ത്താര…
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനുനേരേ സൈബര്‍ അധിക്ഷേപം നടത്തിയെന്ന കേസില്‍ യൂട്യൂബറും മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എം.…
ബെംഗളൂരു: എസ് എൽ ഭൈരപ്പയ്ക്ക് വിട നല്‍കി കന്നഡ സഹൃദയലോകം. മൈസൂരുവിലുള്ള ചാമുണ്ഡി കുന്നുകളുടെ താഴ്‌വരയിലെ രുദ്രഭൂമിയിൽ ഇന്നുച്ചയ്‌ക്ക് സംസ്കാര…
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ പേരിൽ കസ്റ്റംസ് പിടിച്ചെടുത്ത തന്റെ വാഹനങ്ങൾ തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി നടൻ ദുൽഖർ…