ബെംഗളൂരു: സംസ്ഥാനത്ത് വ്യാഴാഴ്ച കനത്ത മഴയെ തുടർന്നുണ്ടായ ഇടിമിന്നലില്‍ മൂന്ന് പേർ മരിച്ചു. കോപ്പാൾ ചുക്കാനക്കൽ ഗ്രാമത്തിൽ നിന്നുള്ള രണ്ട് പേരും, കുഡ്‌ലിഗി താലൂക്കിലെ ഒരാളുമാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി ശക്തമായ മഴയാണ് പെയ്യുന്നത്. കോപ്പാളിൽ മഴയ്ക്കിടെ ഫാംഹൗസിന്റെ ജനൽ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചത്.
മഞ്ജുനാഥ് ഗാലി (48), ഗോവിന്ദപ്പ മ്യഗലമണി (62) എന്നിവരാണ് മരിച്ചത്. കുഡ്‌ലിഗി താലൂക്കിലെ ബന്ദേ ബസപുര തണ്ടയിലെ പാണ്ഡു നായക് (18) ആണ് മരിച്ച മറ്റൊരാൾ. മഴ പെയ്യുമ്പോൾ വീടിനു പുറത്തിറങ്ങിയ നായകിന് ഇടിമിന്നലേൽക്കുകയായിരുന്നു. വീടിനും ചില കേടുപാടുകൾ സംഭവിച്ചു. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് കൂടി ശക്തമായ മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
TAGS: KARNATAKA | RAIN
SUMMARY: Three die after being struck by lightning
തിരുവനന്തപുരം: നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന…
കണ്ണൂര്‍: പയ്യന്നൂരില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. കണ്ണൂര്‍ – കാസറഗോഡ് ദേശീയ പാതയില്‍ പയ്യന്നൂര്‍…
കൊച്ചി: പോലീസ് മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയതിന്റെ പേരിൽ യുവാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ച് സിഐ.…
ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈന്‍ യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്ത. രാഷ്ട്രീയ വിദ്യാലയ ( ആര്‍ വി) റോഡ്…
മസ്‌കത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒമാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഓർഡർ ഓഫ് ഒമാൻ'. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി…
പാലക്കാട്: പാലക്കാട് ധോണിയില്‍ കാറിന് തീപ്പിടിച്ച് ഒരാള്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാലിന് മുണ്ടൂര്‍ വേലിക്കാട് റോഡിലുണ്ടായ സംഭവത്തില്‍ മരിച്ചയാളെ…