ഇടുക്കി: മുള്ളരിങ്ങാട് അമേല്‍ തൊട്ടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി എന്ന 24കാരനായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്. തേക്കിൻ കൂപ്പില്‍ പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
അമർ ഇലാഹിയെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. ഈ മാസം ആദ്യം എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഉരുളൻതണ്ണിയിലും യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. കുടമ്പുഴ ക്ണാച്ചേരി സ്വദേശി എല്‍ദോസിനെയാണ് റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എല്‍ദോസ് ബസിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്ന വഴിയായിരുന്നു കാട്ടാനയുടെ ആക്രമണം.
TAGS : WILD ELEPHANT | IDUKKI NEWS
SUMMARY : Youth dies in Idukki wild elephant attack
ബെംഗളൂരു: എം ജി എസ് നാരായണൻ അടക്കമുള്ളവരുടെ, യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന കേരള ചരിത്ര പുസ്തകങ്ങളിൽ ഈ മണ്ണ് ഉണ്ടാക്കിയ പുലയനെക്കുറിച്ചോ,…
കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.…
തിരുവനന്തപുരം: കാസറഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു. ചൊവ്വാഴ്ച രാത്രി 10.10ന് വർക്കലയ്ക്കടുത്ത് അകത്തുമുറിയിൽ ട്രാക്കിൽ പ്രവേശിച്ച…
ന്യൂഡല്‍ഹി: യു.എസ് വാർത്താവിനിമയ സാറ്റലൈറ്റും വഹിച്ച് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ) ബ്ലൂബേഡ് ബ്ലോക്ക്-2 ബഹിരാകാശ പേടകം ബുധനാഴ്ച…
അങ്കാറ: ലിബിയന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി അഹ്മദ് അല്‍ ഹാദദും നാല് ഉന്നത ഉദ്യോഗസ്ഥരുമടക്കം 8 പേര്‍…
മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാത്രിയോടെ ഭൂമിക്കടിയില്‍ നിന്നും വലിയ ശബ്ദവും നേരിയ പ്രകമ്പനവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച…