Categories: KERALATOP NEWS

ഇടുക്കിയിൽ അനധികൃത ട്രക്കിംഗ്; കര്‍ണാടകയില്‍നിന്നുള്ള 27 വാഹനങ്ങള്‍ കുടുങ്ങി

ഇടുക്കി നെടുങ്കണ്ടത്ത് അനധികൃത ട്രക്കിംഗ് നടത്തിയ വാഹനങ്ങള്‍ കുടുങ്ങി. പുഷ്പകണ്ടം നാലുമലയില്‍ വിനോദസഞ്ചാരികളുടെ 27 വാഹനങ്ങള്‍ കുടുങ്ങിയതായാണ് വിവരം. കർണാടകയില്‍ നിന്നും ഓഫ് റോഡ് ട്രക്കിംഗിനായി എത്തിയവരുടെ വാഹനങ്ങളാണ് കുടുങ്ങിയത്.

ഇന്നലെ ഉച്ചയോടെ എത്തിയ സംഘത്തിൻറെ വാഹനങ്ങള്‍ വൈകിട്ട് പെയ്ത മഴയിലാണ് കുടുങ്ങിയത്. ചില വാഹനങ്ങള്‍ കയർ കെട്ടി നിർത്തിയ നിലയിലാണ്. സഹായം അഭ്യർത്ഥിച്ച്‌ എത്തിയ വിനോദ സഞ്ചാരികളെ രാത്രി നാട്ടുകാരുടെ നേതൃത്വത്തിലാണ് രാമക്കല്‍മേടിലേക്ക് മാറ്റിയത്. 40 അംഗ സംഘമാണ് ട്രക്കിംഗിന് എത്തിയത്.

ഇരുവശങ്ങളും ചങ്കുത്തായ മലയിലൂടെ അപകടകരമായ രീതിയിലാണ് വാഹനം ഓടിച്ച്‌ കയറിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും മോട്ടോര്‍ വാഹന വകുപ്പും സ്ഥലത്തെത്തിയിട്ടുണ്ട്. ട്രക്കിംഗ് നടത്തിയവര്‍ക്കെതിരേ കര്‍ശനമായ നടപടിയുണ്ടാകുമെന്നാണ് വിവരം.

TAGS : IDUKKI NEWS | TRUCKING | KARNATAKA
SUMMARY : Illegal trucking in Idukki; 27 vehicles from Karnataka got stuck

Savre Digital

Recent Posts

ഫോട്ടെയെടുക്കാൻ ഇറങ്ങി, ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം; വിനോദസഞ്ചാരിക്ക് നേരെ കാട്ടാനയുടെ ആക്രമണം

ചാമരാജ്ന​ഗർ: ബന്ദിപ്പൂരിൽ ഫോട്ടെയെടുക്കാൻ ഇറങ്ങിയ വിനോദ സഞ്ചാരിക്ക് നേരെ കാട്ടാന ആക്രമണം. റോഡിൽ നിൽക്കുകയായിരുന്ന കാട്ടാനയുടെ ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം.…

2 hours ago

വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു

തൃശ്ശൂര്‍: തമിഴ്നാട്ടിലെ വാല്‍പ്പാറയില്‍ എട്ട് വയസ്സുകാരനെ പുലി കടിച്ചുകൊന്നു. വാല്‍പ്പാറ വേവര്‍ലി എസ്റ്റേറ്റിലാണ് ആക്രമണമുണ്ടായത്.അസം സ്വദേശികളുടെ മകന്‍ നൂറിൻ ഇസ്ലാമാണ്…

3 hours ago

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കുന്നതിനുള്ള അവസാന തീയതി നാളെ

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനും ഭേദഗതി വരുത്തുന്നതിനും പരാതികൾ സമർപ്പിക്കുന്നതിനുമുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. കരട് പട്ടിക…

3 hours ago

ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു: മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെളഗാവിയില്‍ രണ്ട് ദളിത് യുവാക്കളെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. രാംദുർഗ് താലൂക്കിലെ ഗോഡാച്ചി ഗ്രാമത്തിൽ ഓഗസ്റ്റ് 5…

3 hours ago

ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി, വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ചു, പ്രതി അറസ്റ്റില്‍

കണ്ണൂർ: ശിക്ഷകഴിഞ്ഞ് ജയിലിൽ നിന്നിറങ്ങി വീട്ടിൽ പോകാൻ ബൈക്ക് മോഷ്ടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്‌തു. കണ്ണൂർ സെൻട്രൽ ജയിലിൽ…

4 hours ago

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ബുധനാഴ്‌ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം,…

4 hours ago