ബെംഗളൂരു: അയൽവാസിയുടെ പൂച്ചയെ തട്ടിക്കൊണ്ടുപോയ കേസ് സ്റ്റേ ചെയ്ത് കർണാടക ഹൈക്കോടതി. ഇത്തരം പരാതിയില്‍ കേസെടുത്തതില്‍ കര്‍ണാടക പോലീസിനെ കർണാടക ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. ഇത്തരം കേസുകളുമായി കോടതിയെ സമീപിക്കരുതെന്ന് താക്കീത് ചെയ്ത ജസ്റ്റിസ് എം. നാഗപ്രസന്ന കേസ് സ്‌റ്റേ ചെയ്തു. താഹ ഹുസൈൻ എന്നയാൾക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. എന്നാൽ ഇയാൾ പ്രതിയാണെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ഇല്ലാതെയാണ് പോലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് സ്റ്റേ ചെയ്തത്.
ക്രിമിനൽ പ്രവർത്തനം നടത്തി, സമാധാനം തകർക്കാൻ ശ്രമിച്ചു, സ്ത്രീകൾക്കെതിരെ അതിക്രമണം നടത്തി എന്നീ വകുപ്പുകൾ ചേർത്താണ് താഹ ഹുസൈനെതിരെ പോലീസ് കേസെടുത്തത്. പൂച്ചയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയെത്തുടർന്നാണ് ഈ വകുപ്പുകൾ ചേർത്ത് തനിക്കെതിരെ കേസെടുത്തതെന്ന് താഹ ഹുസൈൻ കോടതിയെ അറിയിച്ചു. പൂച്ചയെ താഹ തട്ടിക്കൊണ്ടുപോയെന്ന് പോലീസ് എങ്ങനെയാണ് ഉറപ്പിച്ചതെന്ന് കോടതി ചോദിച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പൂച്ച താഹ ഹുസൈന്റെ വീട്ടിലുണ്ടെന്ന് പോലീസിനു മനസിലായതെന്നായിരുന്നു പരാതിക്കാരിയുടെ അഭിഭാഷകന്റെ മറുപടി. അതേസമയം, അടുത്തുള്ള വീടുകളുടെ ചുമരുകൾ കയറി അകത്തുപോകുന്ന ശീലമുണ്ട് തന്റെ പൂച്ചയ്‌ക്കെന്നും പരാതിക്കാരി പറഞ്ഞിരുന്നു. സിസിടിവിയിൽ പൂച്ചയെ താഹ ഹുസൈന്റെ വീട്ടിൽ കണ്ടു എന്നതുകൊണ്ട് അതൊരു ക്രിമിനൽ കുറ്റമായി കണക്കാക്കാൻ സാധിക്കില്ലെന്നും ഇത്തരം നടപടികൾ കോടതി അനുവദിക്കരുതെന്നും താഹയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.
TAGS: KARNATAKA | HIGH COURT
SUMMARY: Karnataka High Court stays ‘cat-napping’ case against man accused of confining neighbour’s pet
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിനിറങ്ങുന്നു. ആരോഗ്യ മന്ത്രിയുടെ വസതിക്ക് മുന്നില്‍ ഈ മാസം…
വാഷിങ്ടണ്‍: റഷ്യന്‍ പതാക വഹിക്കുന്ന ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് അമേരിക്ക. ഉപരോധം ലംഘിച്ച് വെനസ്വേലയില്‍ നിന്ന് എണ്ണക്കടത്ത് നടത്തുന്നതായി…
ബെംഗളൂരു: സർഗ്ഗധാര സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന കഥയരങ്ങ് ജനുവരി 25ന് 3 മണിക്ക് ദാസറഹള്ളി പൈപ്പ് ലൈൻ റോഡിലെ കേരളസമാജം…
തിരുവനന്തപുരം: ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ബന്ധം സംശയിച്ച് ഒരു മലയാളി യുവാവിനെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം…
തിരുവനന്തപുരം: റോഡുവക്കിലെ ഉണങ്ങിനിന്ന മരക്കൊമ്പ് ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ മരിച്ചു. ഇടിഞ്ഞാർ കല്യാണിക്കരികത്ത് ഷൈജു (47) ആണ് മരിച്ചത്. വ്യാഴം രാത്രി…
പുനെ: മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ 84) അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്നു. പൂനെയിലെ പ്രയാഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.…