Categories: KERALATOP NEWS

ഇനിയൊരു മത്സരത്തിനില്ല, സാധാരണ പ്രവര്‍ത്തകനായി തുടരും; തീരുമാനത്തിലുറച്ച് മുരളീധരന്‍

കോഴിക്കോട്:  ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും തമ്മില്‍ തല്ലിയാല്‍ വരും തിരഞ്ഞെടുപ്പുകളില്‍ തോല്‍വിയായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു മുരളീധരന്‍. തൃശൂരില്‍ പരാജയപ്പെട്ട മുരളീധരനെ വയനാട്ടിലോ പാലക്കാട്ടോ മത്സരിപ്പിക്കാമെന്ന ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് മുരളീധരന്റെ പ്രതികരണം.

തനിക്കു വയനാടിന്റെ ആവശ്യമില്ല. വയനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്സിന് ഒരുപാട് നേതാക്കളുണ്ട്. രാജ്യസഭയിലേക്കും പോകാനില്ല. ഞാന്‍ രാജ്യസഭക്ക് എതിരാണ്. രാജ്യസഭയിലേക്കു പോയാല്‍ എന്റെ ആരോഗ്യത്തിന് എന്തോ കുഴപ്പമുണ്ട് എന്നു വിചാരിച്ചാല്‍ മതി. തൃശൂരിലെ പരാജയം അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെവയ്ക്കുന്നതില്‍ വിശ്വാസമില്ല. മുമ്പും പലേ കമ്മിഷനുകളും ഉണ്ടായിട്ടുണ്ട്. അതിലൊന്നും നടപടികളുണ്ടായിട്ടില്ല.

പഞ്ചായത്ത് ഇലക്ഷന്‍ വരാന്‍ പോവുകയാണ്. ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് വരും. കഴിഞ്ഞതു കഴിഞ്ഞു. അതിന്റെ പേരില്‍ സംഘര്‍ഷമുണ്ടായാല്‍ കോണ്‍ഗ്രസ്സിന്റെ മുഖം വികൃതമാവും. അപ്രതീക്ഷിത തിരിച്ചടിയുണ്ടാവുമ്പോള്‍ പ്രവര്‍ത്തകര്‍ പ്രതികരിക്കും. പ്രതികരിക്കേണ്ട സമയത്തെ പ്രതികരിക്കാന്‍ പാടുള്ളൂ. അടിയും പോസ്റ്റര്‍ യുദ്ധവും പാടില്ല.

18 സീറ്റ് നേടിയ സാഹചര്യത്തില്‍ കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റേണ്ട ആവശ്യമില്ല. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ സുധാകരന്‍ തുടരണമെന്നും ഇക്കാര്യം യു.ഡി.എഫ് നേതൃത്വം പരിഗണിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

തൃശൂരില്‍ ഒരു കേന്ദ്രമന്ത്രി വരണമെന്ന് യുവാക്കള്‍ ചിന്തിച്ചു. അത് സുരേഷ്‌ഗോപിക്ക് അനുകൂലമായി. കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത വോട്ടുകള്‍ കോണ്‍ഗ്രസ്സിന് ലഭിച്ചു. പരാജയത്തിന്റെ പേരില്‍ ഒരു നടപടിയും ആവശ്യപ്പെടുന്നില്ല. എല്ലാം പാര്‍ട്ടി തീരുമാനിക്കണം. താന്‍ പാര്‍ട്ടിയെ വിമര്‍ശിച്ചിട്ടില്ല. പാര്‍ട്ടിയില്‍ അച്ചടക്കം പാലിക്കണമെന്നു പറയുന്നത് വിമര്‍ശനമല്ലെന്നും മുരളീധരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ആരൊക്കെ കള്ള കളി കളിച്ചെന്ന് ജനങ്ങൾക്കറിയാം. അവര്‍ക്കൊക്കെ ഭാവിയിൽ ജനങ്ങൾ മറുപടി നൽകും. തൃശൂരിൽ പോകേണ്ട കാര്യമില്ലായിരുന്നു. തെറ്റുകാരൻ താൻ തന്നെയായിരുന്നു. ബിജെപിയിൽ പോകുന്നതിനെക്കാൾ നല്ലത് വീട്ടിലിരിക്കുന്നതാണ്. എല്ലാം പോയാലും ഈ വീട് ഉണ്ടാകുമല്ലോ അത്രയും മതിയെന്നും മുരളീധരൻ പറഞ്ഞു.
<BR>
TAGS : K MURALEEDHARAN |  THRISSUR | KERALA
SUMMARY : No more competition. will remain a regular worker says K Muralidharan

 

Savre Digital

Recent Posts

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, തൃശ്ശൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…

24 minutes ago

ദീപ്തി കുടുംബസംഗമം

ബെംഗളൂരു: ദീപ്തി വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും പ്രഭാഷകന്‍ ബിജു കാവില്‍ ഉദ്ഘാടനം ചെയ്തു. വിദ്യാദീപ്തി അനുമോദനം, പ്രവര്‍ത്തന…

40 minutes ago

ചിങ്ങമാസ പൂജയ്‌ക്കായി ശബരിമല നട ശനിയാഴ്ച തുറക്കും

പത്തനംതിട്ട: ശബരിമല നട ചിങ്ങമാസ പൂജയ്‌ക്കായി ശനിയാഴ്ച തുറക്കും. വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍…

58 minutes ago

ചേര്‍ത്തലയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ക്ഷേത്ര കുളത്തില്‍ മുങ്ങിമരിച്ചു

ആലപ്പുഴ: ചേർത്തലയില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ എട്ടാം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. ചേർത്തല മംഗലശ്ശേരില്‍ വിഷ്ണുപ്രകാശിന്റെയും സൗമ്യയുടെയും മകൻ അഭിജിത്ത് വിഷ്ണു…

2 hours ago

കേരളസമാജം ദാവൺഗരെ ‘സമർപ്പണ 2025’ ആഘോഷങ്ങള്‍ ഞായറാഴ്ച നടക്കും

ബെംഗളൂരു: ദാവൺഗരെ കേരളസമാജം സ്ത്രീ ശാക്തീകരണവും ശിശു ക്ഷേമവും മുൻനിർത്തി 'അവളുടെ ആരോഗ്യം നമ്മുടെ മുൻഗണന' എന്ന പേരില്‍ സംഘടിപ്പിക്കുന്ന…

3 hours ago

പ്രസിഡണ്ട് സ്ഥാനത്ത് ആദ്യമായൊരു വനിത; അമ്മയുടെ തലപ്പത്തേക്ക് നടി ശ്വേത മേനോൻ

കൊച്ചി : താര സംഘടനയായ അമ്മയെ നയിക്കാൻ വനിതകള്‍. വാശിയേറിയ പോരാട്ടത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി…

3 hours ago