കോഴിക്കോട്: ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും തമ്മില്‍ തല്ലിയാല്‍ വരും തിരഞ്ഞെടുപ്പുകളില്‍ തോല്‍വിയായിരിക്കും ഫലമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു മുരളീധരന്‍. തൃശൂരില്‍ പരാജയപ്പെട്ട മുരളീധരനെ വയനാട്ടിലോ പാലക്കാട്ടോ മത്സരിപ്പിക്കാമെന്ന ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് മുരളീധരന്റെ പ്രതികരണം.
തനിക്കു വയനാടിന്റെ ആവശ്യമില്ല. വയനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ്സിന് ഒരുപാട് നേതാക്കളുണ്ട്. രാജ്യസഭയിലേക്കും പോകാനില്ല. ഞാന്‍ രാജ്യസഭക്ക് എതിരാണ്. രാജ്യസഭയിലേക്കു പോയാല്‍ എന്റെ ആരോഗ്യത്തിന് എന്തോ കുഴപ്പമുണ്ട് എന്നു വിചാരിച്ചാല്‍ മതി. തൃശൂരിലെ പരാജയം അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മിഷനെവയ്ക്കുന്നതില്‍ വിശ്വാസമില്ല. മുമ്പും പലേ കമ്മിഷനുകളും ഉണ്ടായിട്ടുണ്ട്. അതിലൊന്നും നടപടികളുണ്ടായിട്ടില്ല.
പഞ്ചായത്ത് ഇലക്ഷന്‍ വരാന്‍ പോവുകയാണ്. ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് വരും. കഴിഞ്ഞതു കഴിഞ്ഞു. അതിന്റെ പേരില്‍ സംഘര്‍ഷമുണ്ടായാല്‍ കോണ്‍ഗ്രസ്സിന്റെ മുഖം വികൃതമാവും. അപ്രതീക്ഷിത തിരിച്ചടിയുണ്ടാവുമ്പോള്‍ പ്രവര്‍ത്തകര്‍ പ്രതികരിക്കും. പ്രതികരിക്കേണ്ട സമയത്തെ പ്രതികരിക്കാന്‍ പാടുള്ളൂ. അടിയും പോസ്റ്റര്‍ യുദ്ധവും പാടില്ല.
18 സീറ്റ് നേടിയ സാഹചര്യത്തില്‍ കെ സുധാകരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റേണ്ട ആവശ്യമില്ല. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പ് വരെ സുധാകരന്‍ തുടരണമെന്നും ഇക്കാര്യം യു.ഡി.എഫ് നേതൃത്വം പരിഗണിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
തൃശൂരില്‍ ഒരു കേന്ദ്രമന്ത്രി വരണമെന്ന് യുവാക്കള്‍ ചിന്തിച്ചു. അത് സുരേഷ്‌ഗോപിക്ക് അനുകൂലമായി. കോണ്‍ഗ്രസ്സിന്റെ പരമ്പരാഗത വോട്ടുകള്‍ കോണ്‍ഗ്രസ്സിന് ലഭിച്ചു. പരാജയത്തിന്റെ പേരില്‍ ഒരു നടപടിയും ആവശ്യപ്പെടുന്നില്ല. എല്ലാം പാര്‍ട്ടി തീരുമാനിക്കണം. താന്‍ പാര്‍ട്ടിയെ വിമര്‍ശിച്ചിട്ടില്ല. പാര്‍ട്ടിയില്‍ അച്ചടക്കം പാലിക്കണമെന്നു പറയുന്നത് വിമര്‍ശനമല്ലെന്നും മുരളീധരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ആരൊക്കെ കള്ള കളി കളിച്ചെന്ന് ജനങ്ങൾക്കറിയാം. അവര്‍ക്കൊക്കെ ഭാവിയിൽ ജനങ്ങൾ മറുപടി നൽകും. തൃശൂരിൽ പോകേണ്ട കാര്യമില്ലായിരുന്നു. തെറ്റുകാരൻ താൻ തന്നെയായിരുന്നു. ബിജെപിയിൽ പോകുന്നതിനെക്കാൾ നല്ലത് വീട്ടിലിരിക്കുന്നതാണ്. എല്ലാം പോയാലും ഈ വീട് ഉണ്ടാകുമല്ലോ അത്രയും മതിയെന്നും മുരളീധരൻ പറഞ്ഞു.
<BR>
TAGS : K MURALEEDHARAN | THRISSUR | KERALA
SUMMARY : No more competition. will remain a regular worker says K Muralidharan
ഡൽഹി: നിരവധി രാജ്യങ്ങളിലാണ് യൂട്യൂബ് സേവനങ്ങള്‍ക്ക് വ്യാപകമായ തടസ്സങ്ങള്‍ അനുഭവപ്പെട്ടത്. ഇന്ത്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ നിരവധി ഉപയോക്താക്കള്‍ യൂട്യൂബ്…
ഗുവാഹത്തി: അസമിലെ നാഗോൺ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ദാരുണമായ അപകടത്തിൽ എട്ട് ആനകൾ ചരിഞ്ഞു. ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന രാജധാനി എക്സ്പ്രസ്…
ഇടുക്കി: മൂന്നാർ വീണ്ടും അതിശൈത്യത്തിന്റെ പിടിയിൽ. താപനില മൈനസിലേക്ക് എത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. നല്ലതണ്ണി,…
കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസായിരുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ…
വാഷിംഗ്ടൺ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് താവളങ്ങള്‍ക്കുനേരെ അമേരിക്കയുടെ വ്യോമാക്രമണം. ഐഎസ് അംഗങ്ങളെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളും ആയുധകേന്ദ്രങ്ങളും ഇല്ലാതാക്കുന്നതിനായി യുഎസ്…
തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് ശനിയാഴ്ച. തിരുവനന്തപുരം എഴാം അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവ്…