ചെന്നൈ: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മറുപടിയായി ഭീകരന്മാരുടെ താവളങ്ങള്‍ തകർക്കുകയും അവർക്ക് പിന്തുണയുമായി എത്തിയ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കുകയും ചെയ്യുന്ന ഇന്ത്യൻ സൈന്യത്തിന് ഐക്യദാഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഇന്ന് ചെന്നൈയില്‍ തമിഴ്നാട് സർക്കാർ കൂറ്റൻറാലി നടത്തും.
പാകിസ്ഥാനെതിരായ സൈനിക നടപടി തുടങ്ങിയ ശേഷം ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ സൈന്യത്തിന് പിന്തുണയുമായി റാലി നടത്തുമെന്ന് പ്രഖ്യാപിക്കുന്നത്. ഇന്ന് വൈകിട്ട് 5ന് പോലീസ് ആസ്ഥാനത്തു നിന്നും യുദ്ധ സ്മാരകത്തിലേക്ക് നടക്കുന്ന റാലിയില്‍ മന്ത്രിമാർ, വിദ്യാർഥികള്‍, പൊതുജനങ്ങള്‍ എന്നിവർക്കൊപ്പം കരസേന, നാവികസേന, വ്യോമസേന എന്നിവയില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരും പങ്കെടുക്കും. വലിയ ജനക്കൂട്ടത്തെ പ്രതീക്ഷിച്ച് നഗരത്തിലെ പ്രധാന പ്രദേശങ്ങളില്‍ പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കി.
ഉച്ചയോടെ നഗരത്തില്‍ ഗതാഗതം നിയന്ത്രണം ഏർപ്പെടുത്തും. ഇതു സംബന്ധിച്ച നിർദേശങ്ങള്‍ പൊതാജനത്തിന് നല്‍കി. പാകിസ്ഥാൻ തീവ്രവാദം വളർത്തുകയും ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കുകയും ചെയ്യുമ്പോൾ നമ്മളെ രക്ഷിക്കാൻ ചങ്കുറപ്പോടെ പൊരുതുന്ന ഇന്ത്യൻ സൈന്യത്തിന് നമ്മുടെ പിന്തുണ അറിയിക്കേണ്ട സമയമായി എന്ന് റാലിയുടെ വിവരം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.
TAGS : LATEST NEWS
SUMMARY : A grand rally in Chennai tomorrow to express solidarity with India; Chief Minister MK Stalin will lead it
ബെംഗളൂരു: കേരളീയ ആധുനികതയുടെ സർഗ്ഗസ്ഥാനവും സാംസ്കാരിക ജീവിതത്തിലെ സൗമ്യ സാന്നിധ്യവുമായിരുന്നു സാനു മാഷ് എന്ന് പ്രശസ്ത സാഹിത്യ നിരൂപകനും അധ്യാപകനും…
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് കൊടിയിറങ്ങി. ഓവറോള്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ലയ്ക്ക് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സ്വര്‍ണക്കപ്പ് സമ്മാനിച്ചു.…
ബെംഗളൂരു: ലോകത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനത്ത് ബെംഗളൂരു. തൊട്ടുപിന്നിൽ വിയറ്റ്നാം നഗരമായ ഹൊ ചി മിൻഹ് ആണ്.…
നെയ്റോബി: കെനിയ ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയില്‍ ചെറുവിമാനം തകര്‍ന്നുവീണ് 12 മരണം. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരിലേറെയും…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി പീനിയ കരയോഗം വാർഷിക കുടുംബസംഗമം പീനിയോത്സവം നെലഗെദരനഹള്ളിയിലെ സിദ്ദു ഗാർഡനിൽ നടന്നു. കെഎൻഎസ്എസ് ചെയർമാൻ…
ന്യൂഡല്‍ഹി: സിഎംആർഎല്‍-എക്‌സാലോജിക് കേസിലെ അന്തിമവാദം വീണ്ടും മാറ്റി ഡല്‍ഹി ഹൈക്കോടതി. കേന്ദ്രസർക്കാരിനും എസ്‌എഫ്‌ഐഒയ്ക്കുമായി അഭിഭാഷകരാരും ഹാജരാകാത്തതിനാലാണ് നടപടി. കേസ് ജനുവരി…