ന്യൂയോര്‍ക്ക്: ഇന്ത്യക്ക് കൈമാറാനുള്ള ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പട്ട് മുംബൈ ആക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയുടെ ഹർജി തള്ളി യുഎസ് സുപ്രിംകോടതി. റാണയെ ഇന്ത്യയ്ക്കു കൈമാറാൻ യുഎസ് കോടതി നേരത്തേ ഉത്തരവിട്ട പശ്ചാത്തലത്തില്‍ രക്ഷപ്പെടാനുള്ള അവസാന വഴിയായിരുന്നു ഈ അപേക്ഷ.
ഇതോടെ ഇന്ത്യയും യുഎസും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം റാണയെ കൈമാറുമെന്ന കാര്യം ഉറപ്പായി. റാണയെ കൈമാറണം എന്നത് കുറേക്കാലമായുള്ള ഇന്ത്യയുടെ ആവശ്യമാണ്. മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് യുഎസിലെ ജയിലില്‍ കഴിയുകയാണ് റാണ. പാക്കിസ്ഥാൻ വംശജനും കനേഡിയൻ പൗരനുമായ തഹാവൂർ റാണ.
തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചാണ് അപേക്ഷ സമർപ്പിച്ചത്. തന്റെ ദേശീയ, മത, സാംസ്കാരിക വ്യക്തിത്വം എന്നിവയുടെ പേരില്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടാനും കൊലചെയ്യപ്പെടാനും സാധ്യതയുണ്ടെന്നു റാണ അപേക്ഷയില്‍ പറഞ്ഞിരുന്നു. പാക്ക് വംശജനും മുൻ സൈനികനുമായതിനാല്‍ ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നു റാണയ്ക്ക് വേണ്ടി ഹാജരായ നിയമസംഘം കോടതിയെ അറിയിച്ചു.
TAGS : LATEST NEWS
SUMMARY : US court rejects Tahawoor Rana’s request
ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ കഗ്ഗലിപുരയില്‍ നിശാ പാർട്ടിയിൽ പോലീസ് നടത്തിയ പരിശോധനയില്‍ 35 പെൺകുട്ടികളും മൂന്ന് പ്രായപൂർത്തിയാകാത്തവരും ഉൾപ്പെടെ 100-ലധികം…
ബെംഗളൂരു: സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിലും പരിപാടികളിലും പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ നിരോധിച്ചു. ഓഫിസ് പരിസരം പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെയും തദ്ദേശീയ ഉൽപന്നങ്ങൾ…
ബെംഗളൂരു: വിരാട് വിശ്വകർമ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ ഓണാഘോഷം ‘ഒന്നിച്ചൊരോണം’ ഞായറാഴ്ച രാവിലെ ഒമ്പത് മുതല്‍ ശേഷാദ്രിപുരം…
തിരുവനന്തപുരം: കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെത്തിയ നടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ പോര്‍ട്ടര്‍ അറസ്റ്റില്‍. റെയില്‍വേ പോര്‍ട്ടറായ അരുണിനെയാണ് പേട്ട പോലീസ് അറസ്റ്റുചെയ്തത്.…
തിരുവനന്തപുരം: സൈനികസേവനങ്ങൾക്ക് കരുത്തുപകരുന്ന ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹമായ CMS -03 (ജിസാറ്റ് 7 ആർ) വിക്ഷേപണം ഇന്ന്. വിക്ഷേപണം വൈകിട്ട്…
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ ഉള്‍പ്പെടെ ഒമ്പത് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തില്‍ ഹൈക്കോടതി ഇടപെടല്‍. ഹൈക്കോടതി വിധിക്ക് അനുസരിച്ചാകും വാർഡ്…